പ്രത്യേക വിമാനവുമായി ഇന്ത്യ കാത്തിരിക്കുന്നു; കൊ​റോ​ണ വൈ​റ​സിനെ തുടർന്ന് വു​ഹാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് ശ്ര​മം

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു​പി​ടി​ച്ച വു​ഹാ​നി​ൽ കു​ടു​ങ്ങി​പ്പോ​യ ഇ​ന്ത്യ​ക്കാ​രെ കൊ​ണ്ടു​വ​രാ​ൻ ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്‍റ് ശ്ര​മം തു​ട​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് കേ​ന്ദ്രം ചൈ​നീ​സ് സ​ര്‍​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം 250ലേ​റെ ഇ​ന്ത്യ​ക്കാ​രാ​ണ് വു​ഹാ​നി​ൽ കു​ടു​ങ്ങി​കി​ട​ക്കു​ന്ന​ത്. ഇ​വ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ്ര​ത്യേ​ക വി​മാ​നം സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, തെ​ലു​ങ്കാ​ന​യി​ൽ നാ​ലു​പേ​ര്‍​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധ​യെ​ന്ന് സം​ശ​യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ചൈ​ന​യി​ൽ നി​ന്ന് തി​രി​ച്ചെ​ത്തി​യ ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​ക​ളി​ലാ​ണ് വൈ​റ​സ് ബാ​ധ​യു​ടെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​ത്. ഇ​വ​രെ സ​ർ​ക്കാ​ർ ഫീ​വെ​ർ ആ​ശു​പ​ത്രി​യി​ലെ പ്ര​ത്യേ​ക വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി. രാ​ജ​സ്ഥാ​ന്‍, ബി​ഹാ​ര്‍, ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളെ​യും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​തു​മൂ​ലം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്.

കെ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​വും അ​തീ​വ​ജാ​ഗ്ര​ത​യി​ലാ​ണ്. കേ​ര​ള​ത്തി​ൽ 436 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ചൈ​ന​യി​ലെ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ നി​ന്ന് തി​രി​കെ വ​ന്ന​വ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രോ​ട് സ്വ​ന്തം വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴിയാനാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment