ആ​ശ​ങ്ക ഒ​ഴി​യു​ന്നി​ല്ല, മൂ​ന്നുദി​വ​സ​ത്തി​നു​ള്ളി​ല്‍ 22 പേ​ര്‍​ക്ക് കോ​വി​ഡ് ; വി​ദേ​ശ​ത്തുനി​ന്ന് എ​ത്തി​യ​വ​ര്‍ 11 പേ​ര്‍ ; ​സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യും രോ​ഗ​ബാ​ധ


കോ​ഴി​ക്കോ​ട്: കോ​വി​ഡ് 19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു. ജി​ല്ല​യി​ല്‍ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ 22 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ പോ​സി​റ്റീ​വാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ ആ​കെ എ​ണ്ണം 88 ആ​യി. 45 പേ​രാ​ണ് ഇ​പ്പോ​ള്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

ഇ​ന്ന​ലെ 10 പേ​ര്‍​ക്കും ബു​ധ​നാ​ഴ്ച ഏ​ഴ് പേ​ര്‍​ക്കും ചൊ​വ്വാ​ഴ്ച അ​ഞ്ചു പേ​ര്‍​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​ത് 11 പേ​രാ​ണ്. ഏ​ഴ് പേ​ര്‍ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​രാ​ണ്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ മൂ​ന്നു​പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം ബാ​ധി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​യു​മാ​ണ്. സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. ജി​ല്ല​യി​ല്‍ തൂ​ണേ​രി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ​വ്യാ​പാ​രി​യ്ക്ക് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് രോ​ഗം പ​ട​ര്‍​ന്ന​ത്. മ​ത്സ്യ വ്യാ​പാ​രി​യു​ടെ സ​മ്പ​ര്‍​ക്ക​പ​ട്ടി​ക​യി​ല്‍ നൂ​റോ​ളം പേ​രാ​ണു​ള്ള​ത്.

ഇ​ന്ന​ലെ​യാ​ണ് ജി​ല്ല​യി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 10 പേ​ര്‍​ക്കാ​ണ് രോ​ഗം. ഇ​തി​ല്‍ വി​ദേ​ശ​ത്ത് നി​ന്ന് വ​ന്ന​ത് നാ​ല് പേ​രാ​യി​രു​ന്നു. മ​റ്റു​ള്ള​വ​ര്‍ അ​യ​ല്‍ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രാ​ണ്.

മാ​വൂ​ര്‍, പ​ന്തീ​രാ​ങ്കാ​വ്, കൊ​ടു​വ​ള്ളി, മ​ട​വൂ​ര്‍, കു​ന്ദ​മം​ഗ​ലം, ചെ​ക്യാ​ട്, ഫ​റൂ​ഖ് കോ​ള​ജ്, വ​ള​യം, മ​ണി​യൂ​ര്‍, അ​ത്തോ​ളി, വ​ട​ക​ര, കു​റ്റി​യ​ടി, കാ​വി​ലും​പാ​റ, എ​ളേ​റ്റി​ല്‍, ന​രി​പ്പ​റ്റ, കൂ​രാ​ച്ചു​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്കാ​ണ് ഇ​ക്ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​തോ​ടെ ജി​ല്ല​യി​ല്‍ 88 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഒ​രാ​ള്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ 45 കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ള്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​യി ചി​കി​ത്സ​യി​ലു​ണ്ട്.

17 പേ​ര്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും 23 പേ​ര്‍ ഫ​സ്റ്റ്‌ലൈന്‍ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍ററി​ലും മൂ​ന്നു പേ​ര്‍ ക​ണ്ണൂ​രി​ലും ഒ​രു എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​രി മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും ഒ​രാ​ള്‍ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്.

കൂ​ടാ​തെ ഒ​രു മ​ല​പ്പു​റം സ്വ​ദേ​ശി​യും മൂ​ന്ന് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളും ര​ണ്ട് വ​യ​നാ​ട് സ്വ​ദേ​ശി​ക​ളും ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ഒ​രു തൃ​ശൂ​ര്‍ സ്വ​ദേ​ശി എം.​വി.​ആ​ര്‍ ക്യാ​ന്‍​സ​ര്‍ സെ​ന്‍ററി​ലും ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ ആ​റ് എ​യ​ര്‍ ഇ​ന്ത്യ ജീ​വ​ന​ക്കാ​ര്‍ കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

രോ​ഗം ഭേ​ദ​മാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ ആ​കെ എ​ണ്ണം 42 ആ​ണ്.
ലോ​ക്ക്ഡൗ​ണി​ന് മു​മ്പ് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കോ​വി​ഡ് 19 നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ കോ​ഴി​ക്കോ​ടാ​യി​രു​ന്നു. മാ​ര്‍​ച്ച് 17 ന് ​സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള 12740 പേ​രി​ല്‍ 3215 പേ​രും കോ​ഴി​ക്കോ​ട് നി​ന്നു​ള്ള​വ​രാ​യി​രു​ന്നു.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ മാ​സം ആ​ദ്യ​വാ​ര​ത്തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന എ​ല്ലാ​വ​രും രോ​ഗ​മു​ക്ത​രാ​യി. എ​ന്നാ​ല്‍ പ്ര​വാ​സി​ക​ളും ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും എ​ത്തി​യ​തോ​ടെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു. കേ​സു​ക​ളു​ടെ എ​ണ്ണം വ​രും ദി​വ​സ​ങ്ങ​ളി​ലും വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ വ്യ​ക്ത​മാ​ക്കി.ചു

Related posts

Leave a Comment