കൊല്ലത്ത് അ​തി​രൂ​ക്ഷം സ​മ്പ​ർ​ക്ക വ്യാ​പ​നം; മാ​സ്ക് ധ​രി​ക്കാതെ സഞ്ചരി​ച്ച​തി​ന് 334 പേ​ർ​ക്കെ​തി​രെ കേസ്

എ​സ്.​ആ​ർ.​സു​ധീ​ർ​കു​മാ​ർ
കൊ​ല്ലം: ജി​ല്ല​യി​ൽ സ​മ്പ​ർ​ക്കം മൂ​ലം കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും ഗ​ണ്യ​മാ​യ വ​ർ​ധ​ന. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 79 പേ​രി​ൽ 71 പേ​ർ​ക്കും സ​മ്പ​ർ​ക്കം മൂ​ല​മാ​ണ് കോ​വി​ഡ് പ​ക​ർ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച സ​മ്പ​ർ​ക്ക രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 61 ആ​യി​രു​ന്നു.

രോ​ഗ​ബാ​ധ വ​ർ​ധി​ക്കു​ന്ന​ത് അ​തി​രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​ജാ​ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ര​ണ്ടു പേ​ർ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ്. ഇ​വ​ർ കു​ന്ന​ത്തൂ​ർ, കാ​വ​നാ​ട് സ്വ​ദേ​ശി​നി​ക​ളാ​ണ്. രണ്ടു പേരു‌െട ഉറവിടം വ്യക്തമല്ല.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് എ​ത്തി​യ ഒ​രു ബി​എ​സ്എ​ഫ് ജ​വാ​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​ബാ​ധി​ത​രി​ൽ അ​ഞ്ചു പേ​ർ പ്ര​വാ​സി​ക​ളാ​ണ്. മൂ​ന്നു പേ​ർ യു​എ​ഇ​യി​ൽ നി​ന്നും ര​ണ്ടു പേ​ർ ഖ​ത്ത​റി​ൽ നി​ന്നും എ​ത്തി​യ​വ​രാ​ണ്. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 12 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു.

രോ​ഗം ബാ​ധി​ച്ച് ഇ​പ്പോ​ൾ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത് 467 പേ​രാ​ണ്. 860 പേ​ർ​ക്കാ​ണ് ജി​ല്ല​യി​ൽ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ ഇ​പ്പോ​ൾ 8181 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്. 7749 പേ​ർ ക​രു​ത​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്.

ഇ​ന്ന​ലെ പു​തു​താ​യി 600 പേ​രെ വീ​ടു​ക​ളി​ലും 90 പേ​രെ ആ​ശു​പ​ത്രി നി​രീ​ക്ഷ​ണ​ത്തി​ലും പ്ര​വേ​ശി​പ്പി​ച്ചു. ക​ര​വാ​ളൂ​ർ, പ​ന​യം, ച​ട​യ​മം​ഗ​ലം, ചിറക്കര, പൂയപ്പള്ളി, തൃക്കരുവ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ​യി​ലെ​യും എ​ല്ലാ വാ​ർ​ഡു​ക​ളും പു​തി​യ ഹോ​ട്ട് സ്പോ​ട്ടു​ക​ളാ​ണ്.

ഇ​തോ​ടെ കൊ​ല്ല​ത്തെ 39 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളും രണ്ട് മു​നി​സി​പ്പാ​ലി​റ്റി​കളും ക​ണ്ടെ​യി​ൻ​മെന്‍റ് സോ​ൺ നി​യ​ന്ത്ര​ണ​ത്തി​ലാ​യി. ഇ​തു​കൂ​ടാ​തെ കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ലെ ആ​റ് ഡി​വി​ഷ​നു​ക​ളും പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യി​ലെ എല്ലാ വാർഡുകളും ക​ണ്ട​യി​ൻ​മെന്‍റ് സോ​ണി​ലാ​ണ്.

ഏ​ഴ് പ​ഞ്ചാ​യ​ത്തു​ക​ൾ റെ​ഡ് ക​ള​ർ കോ​ഡ​ഡ് സോ​ൺ ആ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. സ​മ്പ​ർ​ക്ക രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ലെ തീ​ര​മേ​ഖ​ല​യി​ൽ അ​ധി​കൃ​ത​ർ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക​യാ​ണ്.

ത​മി​ഴ്നാ​ട്ടി​ലെ കു​ള​ച്ച​ലി​ൽ നി​ന്ന് നി​ര​വ​ധി തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​ത്ത് എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഇ​വ​രി​ൽ 14 പേ​ർ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. സ​മ്പ​ർ​ക്ക വ്യാ​പ​നം ഇ​പ്പോ​ഴ​ത്തെ രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ ജി​ല്ല​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തേ​ണ്ടി വ​രു​മെ​ന്നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സു​സ​ജ്ജ​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളാ​ണ് കൊ​ല്ലം സി​റ്റി​യി​ൽ പോ​ലീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് 92 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു.​

മാ​സ്ക് ധ​രി​ക്ക​ാതെ സഞ്ചരി​ച്ച​തി​ന് 334 പേ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. നി​ബ​ന്ധ​ന​ക​ൾ ലം​ഘി​ച്ച് വാ​ഹ​നം നി​ര​ത്തി​ലി​റ​ക്കി​യ​തി​നും, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​തി​നു​മാ​യി 182 പേ​രി​ൽ​നി​ന്നും പി​ഴ ഈ​ടാ​ക്കി. 16 ക​ട​യു​ട​മ​ക​ൾ​ക്കെ​തി​രേ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.​

കൊ​ട്ടാ​​ര​ക്ക​ര: നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് കൊ​ല്ലം റൂ​റ​ല്‍ ജി​ല്ല​യി​ല്‍ 22 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 19 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. 15 വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് 107 പേ​ർ​ക്കെ​തി​രെ​യും സാ​നി​ട്ടൈ​സ​ർ ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന് മൂന്ന് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ​യും കേ​സെടുത്തു.

Related posts

Leave a Comment