ന​ട​പ്പ​ന്ത​ലി​ലെ മൂ​ന്നു ക​ട​ക​ളി​ലെ ഏ​ഴ് ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് അമ്പലപ്പുഴ ക്ഷേ​ത്രം താത്കാലികമായി അ​ട​ച്ചു


അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ ക്ഷേ​ത്ര പ​രി​സ​ര​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. ക്ഷേ​ത്രം ത​ത്കാ​ലി​ക​മാ​യി അ​ട​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് നാ​ലു ദി​വ​സ​ത്തേ​ക്ക് ക്ഷേ​ത്രം അ​ട​ച്ച​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റെ ന​ട​യി​ലെ ന​ട​പ്പ​ന്ത​ലി​ലെ മൂ​ന്നു ക​ട​ക​ളി​ലെ ഏ​ഴ് ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഈ ​പ്ര​ദേ​ശം മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ൻ്റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു.​

ഇ​തോ​ടെ​യാ​ണ് നാ​ല് ദി​വ​സ​ത്തേ​ക്ക് ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം നി​രോ​ധി​ച്ച​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് ബാ​ധി​ത​രു​ണ്ടാ​യാ​ൽ ക്ഷേ​ത്രം അ​ട​ച്ചി​ടു​ന്ന​ത് നീ​ളും. ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​ന​മി​ല്ലെ​ങ്കി​ലും ക്ഷേ​ത്ര ച​ട​ങ്ങു​ക​ളും പൂ​ജ​ക​ളും പ​തി​വുപോ​ലെ ന​ട​ക്കു​മെ​ന്ന് ദേ​വ​സ്വം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment