കോ​വി​ഡി​ന്‍റെ മ​റ​വി​ൽ ന​ട​ന്ന അ​ഴി​മ​തി​; മ​ഹാ​മാ​രി​യേ​ക്കാ​ൾ വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്ന്  മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ 

ക​ണ്ണൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ വ​സ്തു​ക്ക​ൾ വാ​ങ്ങി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ ഏ​താ​നും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഒ​രു സം​ഘം കു​പ്ര​സി​ദ്ധ ഉ​ദ്യോ​ഗ​സ്ഥ​രും ന​ട​ത്തി​യ അ​ഴി​മ​തി കൊ​ള്ള പൊ​തു​സ​മൂ​ഹ​ത്തി​ൽ ച​ർ​ച്ച​യാ​യി​ല്ലെ​ന്ന​ത് മ​ഹാ​മാ​രി​യേ​ക്കാ​ൾ വ​ലി​യ ദു​ര​ന്ത​മാ​ണെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

550 രൂ​പ​യു​ള്ള പി​പി​ഇ കി​റ്റ് 1550 രൂ​പ​യ്ക്ക് വാ​ങ്ങി​യ​തും ഇ​ട​പാ​ടു​ക​ൾ പ​ല​തും ടെ​ൻ​ഡ​ർ വി​ളി​ക്കാ​തെ മു​ൻ​കൂ​ർ പ​ണം ന​ൽ​കി ന​ട​ത്തി​യ​തും വ​ലി​യ അ​ഴി​മ​തി ന​ട​ത്താ​നാ​ണ്.

കൈ​യു​റ​ക​ൾ ഇ​റ​ക്കു​മ​തി ന​ട​ത്തി​യ​തി​ലും ക്ര​മ​ക്കേ​ടു​ക​ൾ ഉ​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ മെ​ഡി​ക്ക​ൽ സ​പ്ലൈ കോ​ർ​പ​റേ​ഷ​നി​ലെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ലാ​പ്പ് ടോ​പ്പി​ൽ സൂ​ക്ഷി​ച്ച​തും കം​പ്യൂ​ട്ട​ർ നെ​റ്റ് വ​ർ​ക്കി​ൽ ഇ​ട​പാ​ട് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്ന​തും ഞെ​ട്ടി​പ്പി​ക്കു​ന്ന സ​ത്യ​മാ​ണ്.

ഏ​താ​ണ്ട് 3000 ഇ- ​ഫ​യ​ലു​ക​ൾ ന​ശി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന​തും വ​ലി​യ അ​ഴി​മ​തി​ക​ൾ പു​റ​ത്തു വ​രാ​തി​രി​ക്കാ​നാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

കോ​ള​റ​ക്കാ​ല​ത്തെ പ്ര​ണ​യ​മ​ല്ല, കോ​വി​ഡ്കാ​ല​ത്തെ കൊ​ള്ള എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യു​ള്ള ഫെ​യ്സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് മു​ല്ല​പ്പ​ള്ളി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​ത്.

Related posts

Leave a Comment