കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​ര​ൻ ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തി; അ​ഭി​ഭാ​ഷ​ക ഓ​ഫീ​സ് അ​ട​ച്ചു

കൊ​ച്ചി: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​യി​രു​ന്ന​തി​നാ​ല്‍ ഹൈ​ക്കോ​ട​തി​യി​ലെ അ​ഭി​ഭാ​ഷ​ക അ​സോ​സി​യേ​ഷ​ന്‍ ഓ​ഫീ​സ് അ​ട​ച്ചു. ക​ള​മ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സി​പി​ഒ​യാ​ണ് ഹൈ​ക്കോ​ട​തി​യി​ല്‍ എ​ത്തി​യ​ത്.

ജ​സ്റ്റീ​സ് സു​നി​ൽ തോ​മ​സി​ന്‍റെ ബെ​ഞ്ചി​നോ​ട് ചേ​ർ​ന്നാ​ണ് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച പോ​ലീ​സു​കാ​ര​ൻ ജ​സ്റ്റീ​സി​ന്‍റെ ബെ​ഞ്ചി​ലാ​ണ് എ​ത്തി​യി​രു​ന്ന​ത്. ഇ​തേ​തു​ട​ർ​ന്ന് ജ​സ്റ്റീ​സ് സു​നി​ൽ തോ​മ​സ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​യി​രി​ക്കു​ക​യാ​ണ്.

പേ​ഴ്‌​സ​ണ​ൽ സ്റ്റാ​ഫ് അ​ട​ക്ക​മു​ള്ള ജീ​വ​ന​ക്കാ​രും ഗ​വ. പ്രോ​സി​ക്യു​ട്ട​റും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്ര​വേ​ശി​ച്ചു. അ​തേ​സ​മ​യം, അ​ഭി​ഭാ​ഷ​ക​രോ​ട് ജാ​ഗ്ര​ത പു​ല​ർ​ത്താ​ൻ അ​സോ​സി​യേ​ഷ​ൻ അ​റി​യി​ച്ചു. ഹൈ​ക്കോ​ട​തി​യി​ൽ അ​ഗ്നി​ശ​മ​ന​സേ​ന അ​ണു​ന​ശീ​ക​ര​ണം ന​ട​ത്തി.

Related posts

Leave a Comment