ആരോഗ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫിനും മുഖ്യമന്ത്രിയുടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റിക്കും കോവിഡ്; സെ​ക്ര​ട്ടേറിയ​റ്റി​ൽ കോ​വി​ഡ് രൂ​ക്ഷം

തി​രു​വ​ന​ന്ത​പു​രം: സെ​ക്രട്ടേറി​യ​റ്റി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വ​രെ​യു​ള്ള ക​ണ​ക്ക് പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​റ്റ് മ​ന്ത്രി​മാ​രു​ടെ​യും ഉ​ൾ​പ്പെ​ടെ ഓ​ഫീ​സു​ക​ളി​ലെ 72 ജീ​വ​ന​ക്കാ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

വ​നം, ദേ​വ​സ്വം, ആ​രോ​ഗ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ന്ത്രി​മാ​രു​ടെ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ർ​ക്കും മു​ഖ്യ​മ​ന്ത്രി​യു​ടെ പൊ​ളി​റ്റി​ക്ക​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കും കോ​വി​ഡ് ബാ​ധി​ച്ചി​ട്ടു​ണ്ട്.

ഭൂ​രി​ഭാ​ഗം പേ​ർ​ക്കും ര​ണ്ടാം ത​വ​ണ​യാ​ണ് കോ​വി​ഡ് ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.സെ​ക്രട്ടേറിയറ്റി​ലെ സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി അ​ട​ച്ചു.

സാ​ന്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​റാ​യ​തോ​ടെ ധാ​രാ​ളം ഫ​യ​ലു​ക​ൾ തീ​ർ​പ്പ് ക​ൽ​പ്പി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രി​ലെ കോ​വി​ഡ് വ്യാ​പ​നം ഫ​യ​ൽ നീ​ക്കം കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment