ക​ടു​ത്ത ശ്വാ​സ​മു​ട്ട​ലും ഉ​യ​ർ​ന്ന ഹൃ​ദ​യ സ​മ്മ​ർ​ദ​വും! അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യ്ക്ക് അ​ല​ർ​ജി ല​ക്ഷ​ണ​ങ്ങ​ൾ…

അ​ലാ​സ്ക്ക: ഫൈ​സ​ർ കോ​വി​ഡ് വാ​ക്സീ​ൻ അ​മേ​രി​ക്ക​യി​ൽ ഉ​പ​യോ​ഗി​ച്ചു തു​ട​ങ്ങി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യി വാ​ക്സി​ൻ സ്വീ​ക​രി​ച്ച അ​ലാ​സ്ക്ക​യി​ലെ ഹെ​ൽ​ത്ത് കെ​യ​ർ വ​ർ​ക്ക​റി​ന് പ​ത്തു​മി​നി​ട്ടി​നു​ള്ളി​ൽ ക​ടു​ത്ത അ​ല​ർ​ജി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​താ​യി ബാ​ർ​ല​റ്റ് റീ​ജ​ണ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഡോ​ക്ട​ർ പ​റ​ഞ്ഞു.

ഡി​സം​ബ​ർ 15 ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു ജീ​വ​ന​ക്കാ​രി വാ​ക്സീ​ൻ സ്വീ​ക​രി​ച്ച​ത്. 10 മി​നി​റ്റി​നു​ള്ളി​ൽ ഇ​വ​ർ​ക്ക് ക​ടു​ത്ത ശ്വാ​സ​മു​ട്ട​ലും ഉ​യ​ർ​ന്ന ഹൃ​ദ​യ സ​മ്മ​ർ​ദ​വും അ​നു​ഭ​വ​പ്പെ​ട്ട​താ​യി ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. ഡി​സം​ബ​ർ 16 ബു​ധ​നാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ടാ​യ​ത്.

വാ​ക്സി​ൻ ന​ൽ​കു​ന്പോ​ൾ ഇ​ത്ത​ര​ത്തി​ലു​ള്ള അ​ല​ർ​ജി ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ടു​കൊ​ണ്ട് ഇ​തി​നാ​വ​ശ്യ​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​ലാ​സ്ക്ക​യി​ലെ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ന്ന എ​ല്ലാ സൈ​റ്റു​ക​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന പ​ക്ഷം അ​തി​നാ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ലാ​സ്ക്കാ ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ൻ സി​ങ്ക് പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ സം​ഭ​വ​മാ​ണി​തെ​ങ്കി​ലും ഇ​തി​നു സ​മാ​ന​മാ​യ അ​ല​ർ​ജി​ക് റി​യാ​ക്ഷ​ൻ ഇം​ഗ്ല​ണ്ടി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നെ അ​ന​ഫി​ലേ​ക്സി​ഡ് എ​ന്നാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ ജോ​ലി​ക്കാ​രി​ക്ക് ബെ​ന​ഡ്രി​ൽ, ആ​ന്‍റി ഹി​സ്താ​മി​ൻ ന​ൽ​കി ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment