അ​ധ്യാ​പ​ക ദ​ന്പ​തി​ക​ളു​ടെ ജീ​വ​ൻ കോ​വി​ഡ് ക​വ​ർ​ന്നു; ആ​ശു​പ​ത്രി​യി​ലും ഒ​ന്നി​ച്ച് കൈ​ക​ൾ കോ​ർ​ത്ത് മ​ര​ണ​ത്തി​ലേ​ക്ക്…

ഡാ​ള​സ് (ടെ​ക്സ​സ്): ഡാ​ള​സി​ൽ കോ​വി​ഡ് ബാ​ധി​ച്ചു അ​ധ്യാ​പ​ക ദ​ന്പ​തി​ക​ൾ മ​രി​ച്ചു. ഡാ​ള​സി​നു സ​മീ​പ​മു​ള്ള ഗ്രാ​ന്‍റ്പ്രെ​റി സി​റ്റി​യി​ൽ അ​ധ്യാ​പ​ക​രാ​യ ഭാ​ര്യാ ഭ​ർ​ത്താ​ക്ക·ാ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു.

നോ​വ​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ഹാ​രി​സ് മെ​ത്ത​ഡി​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ധ്യാ​പ​ക ദ​ന്പ​തി​മാ​രാ​യ പോ​ൾ ബ്ലാ​ക്ക് വെ​ൽ (61), റോ​സ്മേ​രി ബ്ലാ​ക്ക് വെ​ൽ (65) എ​ന്നി​വ​രാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

കൈ​ക​ൾ കോ​ർ​ത്തു പി​ടി​ച്ച നി​ല​യി​രു​ന്നു ഇ​രു​വ​രു​ടെ​യും മ​ര​ണം.

ഇ​ന്‍റ​ൻ​സീ​വ് കെ​യ​ർ യൂ​ണി​റ്റി​ൽ വെ​ന്‍റി​ലേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്താ​ൽ ജീ​വ​ൻ നി​ല​നി​ർ​ത്തി​യി​രു​ന്ന ഇ​വ​രെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് വെ​ന്‍റി​ലേ​റ്റ​റി​ൽ നി​ന്നു പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ഇ​രു​വ​രും കൈ​ക​ൾ കോ​ർ​ത്ത് പി​ടി​ച്ചു മി​നി​റ്റു​ക​ൾ​ക്ക​കം മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

വ​ള​രെ ഹൃ​ദ​യ​ഭേ​ദ​ക​മാ​യ തീ​രു​മാ​ന​മാ​യി​രു​ന്നു അ​തെ​ന്നു മ​ക​ൻ ക്രി​സ്റ്റ​ഫ​ർ ബ്ലാ​ക്ക് വെ​ൽ പ​റ​ഞ്ഞു.

ക്രി​സ്റ്റ​ഫ​റി​നെ കൂ​ടാ​തെ മ​റ്റു ര​ണ്ടു മ​ക്ക​ളും മാ​താ​പി​താ​ക്ക​ളു​ടെ മ​ര​ണ​ത്തി​നു സാ​ക്ഷ്യം വ​ഹി​ച്ചു. ഇ​ങ്ങ​നെ ഒ​രു മ​ര​ണം ഞ​ങ്ങ​ൾ ആ​ദ്യ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.

ഗ്രാ​ന്‍റ് പ്ര​റേ​റി വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​രാ​യി​രു​ന്നു ഇ​രു​വ​രും. പോ​ൾ ഫാ​നി​ൽ മി​ഡി​ൽ സ്കൂ​ളി​ൽ അ​ധ്യാ​പ​ക​നും റോ​സ് മേ​രി ട്രാ​വി​സ് വേ​ൾ​ഡ് ലാ​ഗ്വേ​ജ് അ​ക്കാ​ദ​മി​യി​ൽ അ​ധ്യാ​പി​ക​യു​മാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ

Related posts

Leave a Comment