അ​ടു​ത്ത് ഇ​ട​പ​ഴ​കി​യി​രു​ന്നു! ​പത്തനംതിട്ടയില്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​യാ​ളു​ടെ വീ​ട്ടി​ലെ നാ​യ​യും നി​രീ​ക്ഷ​ണ​ത്തി​ല്‍

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച യു​വാ​വി​ന്‍റെ വീ​ട്ടി​ലെ വ​ള​ര്‍​ത്തു നാ​യ​യെ മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

ക​ഴി​ഞ്ഞ 22 മു​ത​ല്‍ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഇ​യാ​ളു​ടെ വീ​ട്ടി​ലെ നാ​യ​യു​മാ​യി യു​വാ​വ് അ​ടു​ത്ത് ഇ​ട​പ​ഴ​കി​യി​രു​ന്നു​വെ​ന്നു ക​ണ്ട​തി​നാ​ലാ​ണി​ത്.

ന്യൂ​യോ​ര്‍​ക്കി​ലെ ബ്രോ​ന്‍​ക്സ് മൃഗ​ശാ​ല​യി​ല്‍ ക​ടു​വ​യ്ക്ക് ക​ഴി​ഞ്ഞ​ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. കാ​സ​ര്‍​ഗോ​ഡ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​നോ​ടു ചേ​ര്‍​ന്ന് പൂ​ച്ച​ക​ള്‍ ച​ത്ത​തും ക​ഴി​ഞ്ഞ​ ദി​വ​സ​മാ​ണ്.

യു​വാ​വി​ന്‍റെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക​ത്തി​ല്‍ നാ​ലു​പേ​രെ​യും ക​ണ്ടെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്. ദു​ബാ​യി​ലെ ഡെ​യ്റ​യി​ലാ​യി​രു​ന്ന യു​വാ​വ് 22നു ​രാ​വി​ലെ​യാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്.

കോ​വി​ഡ് ഹോ​ട്ട്സ്പോ​ട്ട് മേ​ഖ​ല​യാ​യി മാ​റി​യ ഡെ​യ്റ​യി​ല്‍ നി​ന്നെ​ത്തി​യ​വ​രു​ടെ സ്ര​വം പ​രി​ശോ​ധി​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് സ്ര​വ​മെ​ടു​ത്ത​ത്. ഇ​യാ​ള്‍​ക്ക് മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല.

നി​ല​വി​ല്‍ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലാ​ണ് യു​വാ​വ്.

Related posts

Leave a Comment