ഇന്ത്യയിലേക്കു വരാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്..! ഒ​മി​ക്രോ​ണ്‍ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം; കേന്ദ്രം പുറപ്പെടുവിച്ച പുതിയ മാർഗനിർദേശം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഒ​മി​ക്രോ​ണ്‍ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വി​ദേ​ശ​ത്തുനി​ന്നെ​ത്തു​ന്ന​വ​ർ​ക്കു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.

ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​വ​ർ എ​യ​ർ സു​വി​ധ പോ​ർ​ട്ട​ലി​ൽ സ്വ​യം സാ​ക്ഷ്യ​പ​ത്ര​വും നെ​ഗ​റ്റീ​വ് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ല​വും അ​പ്ഡേ​റ്റ് ചെ​യ്യ​ണം.

ആ​രോ​ഗ്യസേ​തു ആ​പ്പ് ഡൗ​ണ്‍ ലോ​ഡ് ചെ​യ്യ​ണം. ഇ​ന്ത്യ​യി​ൽ എ​ത്തി​യാ​ലു​ട​ൻ എ​ല്ലാ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

ഇ​ക്കാ​ര്യം മു​ൻ​കൂ​ട്ടി എ​യ​ർ സു​വി​ധ പോ​ർ​ട്ടലി​ൽ ബു​ക്ക് ചെ​യ്യാം. ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽനി​ന്നെ​ത്തു​ന്ന ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണം.

തെ​ർ​മ​ൽ സ്ക്രീ​നിം​ഗി​നുശേ​ഷം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഒ​ന്നുമി​ല്ലാ​ത്ത​വ​രെ മാ​ത്ര​മേ വി​മാ​ന​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കൂ.

ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന യാ​ത്ര​ക്കാ​ർ സ്വ​ന്തം ചെ​ല​വി​ലാ​ണ് കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്.

ക​ര, നാ​വി​ക മാ​ർ​ഗം എ​ത്തു​ന്ന അ​ന്താ​രാ​ഷ്‌ട്ര യാ​ത്ര​ക്കാ​ർ​ക്കും ഇ​തേ മാ​ർ​ഗ​രേ​ഖ ത​ന്നെ​യാ​ണ് ഉ​ള്ള​ത്.

യു​കെ ഉ​ൾ​പ്പെടെ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ദ​ക്ഷി​ണാ​ഫ്രി​ക്ക, ബ്ര​സീ​ൽ, ബോ​ട്സ്വാ​ന, ചൈ​ന, ഘാ​ന, മൗ​റീ​ഷ്യ​സ്, ന്യൂ​സി​ല​ൻ​ഡ്, സിം​ബാ​ബ്‌​വേ, ടാ​ൻ​സാ​നി​യ, ഹോ​ങ്കോം​ഗ്, ഇ​സ്ര​യേ​ൽ, കോം​ഗോ, എ​ത്യോ​പ്യ, ക​സാ​ഖ്സ്ഥാ​ൻ, കെ​നി​യ, നൈ​ജീ​രി​യ, ടു​ണീ​ഷ്യ, സാം​ബി​യ എ​ന്നി​വ​യാ​ണ് ഹൈ ​റി​സ്ക് രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ള്ള​ത്.

Related posts

Leave a Comment