നി​​​​ർ​​​​ത്തി​​​​യി​​​​ട്ട കാ​​​​റി​​​​ൽ​​​​ 10 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ! രണ്ടുപേർ അറസ്റ്റിൽ

മെ​​​​ക്സി​​​​ക്കോ സി​​​​റ്റി: മെ​​​​ക്സി​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ സ​​​​കാ​​​​റ്റെ​​​​കാ​​​​സി​​​​ൽ നി​​​​ർ​​​​ത്തി​​​​യി​​​​ട്ട കാ​​​​റി​​​​ൽ​​​​നി​​​​ന്നു 10 മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി.

വ്യാ​​​​ഴാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ച​​​​യോ​​​​ടെ ലോ​​​​ക്ക​​​​ൽ സ്റ്റേ​​​​റ്റ് ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ ഓ​​​​ഫീ​​​​സി​​​​നു സ​​​​മീ​​​​പ​​​​ത്ത് ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട നി​​​​ല​​​​യി​​​​ലാ​​​​ണു വാ​​​​ഹ​​​​നം ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

സം​​​​ശ​​​​യം തോ​​​​ന്നി പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തി​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ലാ​​​​ണ് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.

സം​​​​ഭ​​​​വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ര​​​​ണ്ടു​​​​പേ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​താ​​​​യി ലോ​​​​ക്ക​​​​ൽ സ്റ്റേ​​​​റ്റ് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഡേ​​​​വി​​​​ഡ് മോ​​​​ർ​​​​ണി​​​​യ​​​​ർ പ​​​​റ​​​​ഞ്ഞു.

മെ​​ക്സി​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​മാ​​​​യ സാ​​​​ക​​​​റ്റെ​​​​കാ​​​​സി​​​​ൽ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു മാ​​​​ഫി​​​​യ​​​​ക​​​​ൾ ത​​​​മ്മി​​​​ൽ ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ന്ന​​​​ത് പ​​​​തി​​​​വാ​​​​ണ്.

ഇ​​​​ത്ത​​​​രം ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രെ പൊ​​​​തു​​​​സ്ഥ​​​​ല​​​​ത്ത് ഉ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​താണ് രീതി. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യായാ​​​​ണ് പൊ​​​​തു​​​​സ്ഥ​​​​ത്ത് മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട സം​​​​ഭ​​​​വ​​​​ത്തെ​​​​യും കാ​​​​ണു​​​​ന്ന​​​​ത്.

മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ ഒ​​​​ടി​​​​ച്ചു​​​​മ​​​​ട​​​​ക്കി​​​​യ നി​​​​ല​​​​യി​​​​ൽ കാ​​​​റി​​​​നു​​​​ള്ളി​​​​ൽ കു​​​​ത്തി​​​​നി​​​​റ​​​​ച്ച അവസ്ഥയിലായിരു​​​​ന്നു. ഇ​​​​വ​​​​ർ ക്രൂ​​​​ര​​​​മാ​​​​യ മ​​​​ർ​​​​ദന​​​​ത്തി​​​​ന് വി​​​​ധേ​​​​യ​​​​മാ​​​​യ​​​​താ​​​​യി പ്രാ​​​​ഥ​​​​മി​​​​ക അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ൽ ക​​​​ണ്ടെ​​​​ത്തി.

സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​യും എ​​​​ന്തു വി​​​​ലകൊ​​​​ടു​​​​ത്തും സ​​​​മാ​​​​ധാ​​​​നം പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്നും ഗ​​​​വ​​​​ർ​​​​ണ​​​​ർ പ​​​​റ​​​​ഞ്ഞു.

മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്ന് സം​​​​ഘ​​​​ങ്ങ​​​​ൾ ചേ​​​​രി​​​​തി​​​​രി​​​​ഞ്ഞ് ഏ​​​​റ്റു​​​​മു​​​​ട്ടു​​​​ന്ന മെ​​​​ക്സി​​​​ക്കോ​​​​യി​​​​ൽ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളു​​​​ടെ എ​​​​ണ്ണ​​​​ത്തി​​​​ൽ വ​​​​ൻ​​​​വ​​​​ർ​​​​ധ​​ന​​യാ​​ണ് അ​​​​ടു​​​​ത്ത കാ​​​​ല​​​​ത്തു​​​​ണ്ടാ​​​​യ​​​​ത്.

2021- ൽ മാ​​​​ത്രം 31,615 കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ങ്ങ​​​​ളാ​​​​ണ് ന​​​​ട​​​​ന്ന​​​​ത്. ഇ​​​​തി​​​​ൽ ഭൂ​​​​രി​​​​ഭാ​​​​ഗ​​​​വും മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു മാ​​​​ഫി​​​​യ​​​​ക​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലാ​​​​ണു സം​​​​ഭ​​​​വി​​​​ച്ച​​​​ത്. തൊ​​​​ട്ടു​​​​മു​​​​ന്പ​​​​ത്തെ വ​​​​ർ​​​​ഷം 32,814 പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

Related posts

Leave a Comment