വൈ​റ​സി​ന്‍റെ ന​ട്ടെ​ല്ലു ത​ക​ർ​ക്കു​ന്ന ഗു​ളി​ക വ​രും! പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ ഫൈ​സ​ർ കമ്പനി പ​രീ​ക്ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു

വാ​ഷിം​ഗ്ട​ണ്‍: ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​നു​ക​ളി​ൽ മു​ൻ​നി​ര​യി​ലെ​ന്നു പേ​രെ​ടു​ത്ത ഫൈ​സ​ർ കോ​വി​ഡി​നെ​തി​രേ ഗു​ളി​ക വി​ക​സി​പ്പി​ക്കു​ന്നു.

വൈ​റ​സി​ന്‍റെ ന​ട്ടെ​ല്ലു ത​ക​ർ​ത്ത് മൂ​ക്കി​ലും തൊ​ണ്ട​യി​ലും ശ്വാ​സ​കോ​ശ​ത്തി​ലും ഇ​ര​ട്ടി​ക്കു​ന്ന​ത് ത​ട​യാ​ൻ ശേ​ഷി​യു​ള്ള​താ​കും പു​തി​യ ഗു​ളി​ക​യെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

അ​മേ​രി​ക്ക​യി​ലും ബ​ൽ​ജി​യ​ത്തി​ലും പ്രാ​യ​പൂ​ർ​ത്തി​യാ​യ​വ​രി​ൽ ഫൈ​സ​ർ ക​ന്പ​നി പ​രീ​ക്ഷ​ണം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു.

പ്രൊ​ട്ടീ​സ് ഇ​ൻ​ഹി​ബി​റ്റ​ർ ഇ​ന​ത്തി​ൽ പെ​ടു​ന്ന ഗു​ളി​ക​ൾ എ​ച്ച​ഐ​വി പോ​ലു​ള്ള മ​റ്റു വൈ​റ​സു​ക​ൾ​ക്കെ​തി​രേ ഫ​ല​പ്ര​ദ​മാ​ണെ​ന്ന് മു​ന്പേ തെ​ളി​യി​ക്ക​പ്പെ​ട്ട​താ​ണ്. ഇ​തു​വ​രെ​യു​ള്ള പ​രീ​ക്ഷ​ണ​ങ്ങ​ൾ വി​ജ​യ​ത്തി​ലാ​ണെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.

Related posts

Leave a Comment