ഇരുമ്പുവടി, വടിവാൾ… പട്ടാപ്പകൽ കാർ ആക്രമിച്ചു കവർച്ച; ഒരാൾ പിടിയിൽ; കൊറ്റുകുളങ്ങര റോഡിൽ അരങ്ങേറിയ സംഭവം ഇങ്ങനെ…

 

കാ​യം​കു​ളം : കൊ​റ്റു​കു​ള​ങ്ങ​ര​യി​ൽ പ​ട്ടാ​പ്പ​ക​ൽ കാ​റി​ൽ സ​ഞ്ച​രി​ച്ച​വ​ർ​ക്ക് നേ​രെ ഗു​ണ്ടാ ആ​ക്ര​മ​ണം. കാ​ർ യാ​ത്രി​ക​രെ മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി ആ​ക്ര​മി​ച്ച സം​ഘം പ​ണം അ​പ​ഹ​രി​ച്ചു. ​

ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി.​ കൊ​റ്റു​കു​ള​ങ്ങ​ര സി ​പി എം ​ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ കി​ഴ​ക്കേ അ​യ്യ​ത്ത് വീ​ട്ടി​ൽ ഷാ​ജ​ഹാ​നും ഭാ​ര്യ സ​ഹോ​ദ​ര​നും മെ​ഡി​ക്ക​ൽ കോ​ളേ​ജ് ജീ​വ​ന​ക്കാ​ര​നു​മാ​യ കൊ​റ്റു​കു​ള​ങ്ങ​ര ഇ​ട​ശ്ശേ​രി ജം​ഗ്ഷ​ൻ പൊ​ന്ന​റ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് റാ​ഫി​ക്കും നേ​രെയാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

ഇ​രു​വ​രും ഭൂ​മി​യി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​വ​ശ്യ​ത്തി​ന് ബാ​ങ്കി​ൽ നി​ന്നും 9,85000 രൂ​പ​യു​മാ​യി പോ​കു​ന്ന വ​ഴി​യി​ൽ ഇ​ട​ശ്ശേ​രി ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​ക്ര​മം ന​ട​ന്ന​ത്. കാ​റി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഷാ​ജ​ഹാ​നെ​യും ഭാ​ര്യ സ​ഹോ​ദ​ര​ൻ റാ​ഫി​യേ​യും ബൈ​ക്കു​ക​ളി​ലെ​ത്തി​യ അ​ഞ്ചം​ഗ സം​ഘം ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

അ​ക്ര​മി​സം​ഘം ഷാ​ജ​ഹാ​ന്‍റെ കൈയി​ൽ ഇ​രു​മ്പു​വ​ടി​കൊ​ണ്ട് അ​ടി​ക്കു​ക​യും റാ​ഫി​യു​ടെ ക​യ്യി​ൽ വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ചു വെ​ട്ടു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ഒ​ൻ​പ​ത് ല​ക്ഷ​ത്തി എ​ൺ​പ​ത്തി​അ​യ്യാ​യി​രം രൂ​പ​യോ​ളം അ​ക്ര​മി​സം​ഘം അ​പ​ഹ​രി​ച്ചു.

തു​ട​ർ​ന്ന് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച അ​ക്ര​മി സം​ഘ​ത്തി​ൽ​പ്പെ​ട്ട മി​ഥു​ൻ എ​ന്ന​യാ​ളെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ലേ​ൽ​പ്പി​ച്ചു. ഇ​യാ​ൾ​ക്കും സാ​ര​മാ​യി പ​രി​ക്കേ​റ്റു.​പ​രി​ക്കേ​റ്റ മൂ​ന്നു പേ​രെ​യും കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​യം​കു​ളം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment