വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം വ്യാ​പി​ക്കു​ന്ന​ത് ഇ​നി​യും തു​ട​രും! കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കാ​ൻ പ​ഠി​ക്ക​ണം; ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി പറയുന്നു…

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ലോ​ക്ക്ഡൗ​ൺ ഒ​രു പ​രി​ഹാ​ര​മ​ല്ലെ​ന്ന് ഡ​ൽ​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ​ർ ജെ​യി​ൻ.

വൈ​റ​സി​ന്‍റെ വ​ക​ഭേ​ദം വ്യാ​പി​ക്കു​ന്ന​ത് ഇ​നി​യും തു​ട​രും. ഇ​തി​നൊ​പ്പം ജീ​വി​ക്കാ​നാ​ണ് നാം ​ഇ​നി പ​ഠി​ക്കേ​ണ്ട​തെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​നി ലോ​ക്ക്ഡൗ​ണി​നു​ള്ള സാ​ധ്യ​ത​യി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും വൈ​റ​സ് എ​ങ്ങ​നെ പ​ട​രു​മെ​ന്ന് ആ​ർ​ക്കും അ​റി​യി​ല്ലാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​തൊ​ക്കെ​യാ​യി​ട്ടും വൈ​റ​സ് പോ​യി​ല്ല. ഇ​തി​നാ​ൽ ലോ​ക്ക്ഡൗ​ൺ ഒ​രു പ​രി​ഹാ​ര​മ​ല്ലെ​ന്നും സ​ത്യേ​ന്ദ​ർ ജെ​യി​ൻ വ്യ​ക്ത​മാ​ക്കി.

എ​ല്ലാ​വ​ർ​ക്കും വാ​ക്സി​നേ​ഷ​ൻ ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് വേ​ഗ​ത്തി​ലാ​ക്കേ​ണ്ട​ത്. മാ​സ്ക് ധ​രി​ക്കു​ന്ന​തും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള മു​ൻ​ക​രു​ത​ലു​ക​ൾ തു​ട​ര​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment