ഇന്ത്യയില്‍ കോവോവാക്‌സ് പരീക്ഷണത്തിനൊരുങ്ങുന്നു ! ജനിതകമാറ്റം വന്ന വൈറസുകളിലും ഫലപ്രദമെന്ന് റിപ്പോര്‍ട്ട്…

യുഎസ് കമ്പനിയായ നോവവാക്സുമായി ചേര്‍ന്നു സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്ന കോവോവാക്സ് പരീക്ഷണത്തിനൊരുങ്ങുന്നതായി സൂചന. ഈ വര്‍ഷം സെപ്റ്റംബറോടെ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ട്.

വാക്സീന്റെ പരീക്ഷണം തുടരുന്നതായി സീറം സിഇഒ അദാര്‍ പൂനാവാല അറിയിച്ചു. ആഫ്രിക്കയിലും ബ്രിട്ടനിലും ജനിതക മാറ്റം സംഭവിച്ച വൈറസുകളില്‍ ഉള്‍പ്പെടെ കോവോവാക്സ് 89% ഫലപ്രദമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന കോവിഷീല്‍ഡ് ഉല്‍പാദിപ്പിക്കുന്നതും സീറം ആണ്.

Related posts

Leave a Comment