തുറവൂർ: വിദേശമദ്യം സ്കൂട്ടറിൽ കൊണ്ടുവന്ന് വിൽപ്പന നടത്തിയ ആളെ കുത്തിയതോട് എക്സൈസ് പിടികൂടി. കുത്തിയതോട് പഞ്ചായത്ത് വാർഡ് 17 പള്ളിത്തോട് വലിയവീട്ടിൽ അബ്സലോ (38) ആണ് അറസ്റ്റിലായത്. തൈക്കാട്ടുശേരി ഫെറിക്ക് സമീപം വിദേശമദ്യ വില്പന നടത്തുന്നതിനിടെ എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ഇലക്ട്രിക് സ്കൂട്ടറിൽ ഒളിപ്പിച്ച നിലയിൽ 6 കുപ്പികളിലായി മൂന്നു ലിറ്റർ വിദേശമദ്യവും മദ്യം വിറ്റുകിട്ടിയ 500 രൂപയും കണ്ടെടുത്തു.വിദേശ മദ്യവിൽപ്പന സംബന്ധിച്ച രഹസ്യ വിവരത്തി ന്റെ അടിസ്ഥാനത്തിൽ കുത്തിയതോട് എക്സൈസ് റേഞ്ചിലെ ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർ വി. എം. ജോസഫിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചേർത്തല മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗ്രേഡ് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ടി.ആർ. സാനു, ജി. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർ എസ്. സജേഷ് എന്നിവർ എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
