ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ യുവതിയുമായി സിപിഎം മെംബര്‍ അടുപ്പമായി, വാടകയ്ക്ക് വീടെടുത്ത് ഒന്നിച്ച് താമസിച്ചപ്പോള്‍ മെംബര്‍ കാലുമാറി, ഇടുക്കിയിലും സിപിഎമ്മിന് തലവേദനയായി പീഡനവാര്‍ത്ത

കേരളത്തിലെ സിപിഎമ്മില്‍ പീഡന പരാതികള്‍ ഏറെയാണ്. ഷൊര്‍ണൂര്‍ എംഎല്‍എ ശശി മുതല്‍ തൃശൂരിലെ ഡിവൈഎഫ്‌ഐ നേതാവും വയനാട്ടിലെ പഞ്ചായത്ത് പ്രസിഡന്റും പീഡനപരാതിയില്‍ കുടുങ്ങിയവരാണ്. ഇപ്പോഴിതാ ഇടുക്കിയില്‍ നിന്നും അത്തരത്തിലൊരു വാര്‍ത്ത വരുന്നു. വാഴത്തോപ്പ് പഞ്ചായത്ത് അംഗമാണ് ഇതില്‍ പ്രതി. പോലീസ് കേസെടുത്തതോടെ സിപിഎമ്മിന്റെ യുവ മെംബര്‍ ഒളിവിലാണ്. അമല്‍ ജോസിനെതിരെയാണ് ഇടുക്കി പോലീസ് കേസെടുത്തത്.

2017 നവംബര്‍ മുതല്‍ ഈ വര്‍ഷം ജൂലൈ വരെ വിവാഹ വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. പീഡിപ്പിച്ചെന്ന് പറയുന്ന സമയം അമല്‍ ഭാര്യയുമായും യുവതി ഭര്‍ത്താവുമായും പിണങ്ങിക്കഴിയുകയായിരുന്നു. വാഴത്തോപ്പില്‍ വീട് വാടകക്കെടുത്ത് ഇവര്‍ മാസങ്ങളോളം ഒരുമിച്ച് തമാസിച്ചു. ജൂലൈയില്‍ ചികിത്സക്കു ശേഷം തിരികെ എത്തിയ അമല്‍ യുവതിയെ വാടക വീട്ടില്‍ ഇറക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് തിരികെ എത്തിയില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയായി.

യുവതി ഇതോടെ ഇടുക്കി പോലീസില്‍ പരാതി നല്‍കി. 15 ദിവസത്തിനുള്ളില്‍ സ്വന്തം വീട്ടിലേക്ക് താമസം മാറുമെന്ന ഉറപ്പില്‍ കേസ് അവസാനിപ്പിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍ നടപടി ഉണ്ടായില്ല. ഇതിനിടെ അമല്‍ ആദ്യഭാര്യയുമായി അടുത്തു. ഇതേ തുടര്‍ന്ന് യുവതി ഇടുക്കി എസ്പിക്ക് പരാതി നല്‍കി. ഇതനുസരിച്ച് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.

വൈദ്യപരിശോധന നടത്തി. മജിസട്രേറ്റിനെ കൊണ്ട് രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്നാണ് അമലിനെതിരെ കേസെടുത്തത്. അമല്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മുമ്പ് മൂന്നാറില്‍ ആള്‍മാറാട്ടം നടത്തിയതിനും ഇടുക്കി അണക്കെട്ടില്‍ അതിക്രമിച്ച് കയറിയതിനും അമലിനെതിരെ കേസുണ്ട്. ഇയാളെ പാര്‍ട്ടിക്കാര്‍ സംരക്ഷിക്കുകയാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Related posts