കൊച്ചി: രക്തസാക്ഷി ഉണ്ടാവുന്നത് സിപിഎമ്മിന് ബംപര്‍ ലോട്ടറി അടിക്കുന്നതു പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. . ഫണ്ട് കട്ടെടുത്തവരെ പാര്‍ട്ടി സംരക്ഷിക്കുകയും ചോദ്യം ചെയ്തവരെ പാര്‍ട്ടി പുറത്താക്കുകയും ചെയ്യുകയാണ് . രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെ രൂക്ഷമായി പ്രതികരിച്ച് സതീശന്.
സിപിഎം എസ്ഡിപിഐയുമായി ചേരുമ്പോള്‍ എസ്ഡിപിഐ നേതാക്കള്‍ അഭിമന്യുവിന്റെ വീട്ടിൽ പോയി അച്ഛന്റെയും അമ്മയുടെയും കാലു പിടിച്ച് മാപ്പ് ചോദിക്കണം. അഭിമന്യുവിനെ എസ്ഡിപിഐ കൊന്നതാണെന്ന് ദേശാഭിമാനിയിയില്‍ വാര്‍ത്ത വന്നതാണ്. രക്തസാക്ഷികളോട് പോലും നീതി കാണിച്ചില്ലല്ലോ. പണി പൂര്‍ത്തിയാകുമ്പോള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയനാടിലെ കണക്ക് ഞങ്ങള്‍ കാണിക്കും.
ഞങ്ങളോട് കണക്ക് ചോദിക്കാതെ അഭിമന്യുവിനെ വേണ്ടി പിരിച്ച ഫണ്ടും തിരുവനന്തപുരത്ത് വിഷ്ണുവിന് വേണ്ടി പിരിച്ച ഫണ്ടും എവിടെ മുക്കിയെന്ന് അന്വേഷിക്ക്. രക്തസാക്ഷികള്‍ക്ക് വേണ്ടി പിരിക്കുന്ന ഫണ്ട് വരെ മുക്കുന്ന പാര്‍ട്ടിയാണ്. ആ പാര്‍ട്ടി വയനാട്ടിലെ കണക്ക് ചോദിച്ച് വരണ്ട എന്നും വി.ഡി. സതീശന് പറഞ്ഞു.
