ആ​ന്‍റി നെ​ക്‌​സ​ല്‍ സ്‌​ക്വാ​ഡി​നെ കൈ​യേ​റ്റം ചെ​യ്തു; സി​പി​എം നേ​താ​ക്ക​ള്‍ റി​മാ​ന്‍​ഡി​ല്‍

കോ​ഴി​ക്കോ​ട് : ആ​ന്‍റി നെ​ക്‌​സ​ല്‍ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളെ ത​ട​ഞ്ഞു നി​ര്‍​ത്തി അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു. പു​തു​പ്പാ​ടി ഒ​ടു​ങ്ങാ​ക്കാ​ട് ക​ല്ലും​തൊ​ടി കെ.​ടി.​അ​ബ്ദു​ള്‍ റ​ഫീ​ഖ്(42), പു​തു​പ്പാ​ടി കൈ​ത​പ്പൊ​യി​ല്‍ ത​രി​ശേ​രി​യി​ല്‍ പി.​കെ.​ഹേ​മ​ന്ത്(34), എ​ന്നി​വ​രെ​യാ​ണ് താ​മ​ര​ശേ​രി കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യ​മേ​ഖ​ല​യി​ലെ പോ​ലീ​സ് സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ ആ​ക്ര​മ​ണ​സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​ന്റി നെ​ക്‌​സ​ല്‍ സ്‌​ക്വാ​ഡി​നെ വി​ന്യ​സി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ കോ​ട​ഞ്ചേ​രി​യി​ല്‍ വി​ന്യ​സി​പ്പി​ച്ച സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളോ​ടാ​ണ് ഇ​വ​ര്‍ അ​സ​ഭ്യം പ​റ​യു​ക​യും കെ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത​ത്.

ഡ്യൂ​ട്ടി​യ്ക്ക് ശേ​ഷം സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. വി​വ​ര​മ​റി​ഞ്ഞ് കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തു​ക​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രു​വ​രും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​ന​ക്കാ​യി താ​മ​ര​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ഇ​രു​വ​രും പ​രി​ശോ​ധ​ന​യ്ക്ക് സ​മ്മ​തി​ച്ചി​ല്ല. ഇ​ക്കാ​ര്യം വി​ശ​ദ​മാ​ക്കി ഡോ​ക്ട​റു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് കൂ​ടി കോ​ട​തി​യി​ല്‍ പോ​ലീ​സ് ഹാ​ജ​രാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​രു​വ​രേ​യും റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഹേ​മ​ന്ത് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​നും റ​ഫീ​ഖ് സി​പി​എം ഭാ​ര​വാ​ഹി​യു​മാ​ണ്.

Related posts