ആമിര്‍ഖാനെ ഐസാക്കി ‘ഐസ്‌ക്രീം കച്ചവടക്കാരന്‍’ ! തുര്‍ക്കിയിലെത്തിയ ആമീറിനെ ഐസ്‌ക്രീം കച്ചവടക്കാരന്‍ വട്ടു കളിപ്പിക്കുന്ന വീഡിയോ വൈറലാവുന്നു…

പയ്യെത്തിന്നാല്‍ പനയും തിന്നാം എന്നാണ് ചൊല്ല്. എന്നാല്‍ ഒരു ഐസ്‌ക്രീം തിന്നാന്‍ ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്‍ പെട്ട പാട് കണ്ടറിയേണ്ടതാണ്. തുര്‍ക്കിയിലെത്തിയ ആമിര്‍ഖാന്‍ ഒരു ഐസ്‌ക്രീം കടയില്‍ എത്തിയപ്പോഴാണ് സംഭവം.

ഐസ്‌ക്രീം വാങ്ങാന്‍ വരുന്നയാളെ തന്ത്രപരമായി കബളിപ്പിക്കുന്ന വില്‍പനക്കാരന്റെ വീഡിയോ നമ്മള്‍ മുമ്പും കണ്ടിട്ടുണ്ട്. എന്നാല്‍ ഇത് അതുക്കും മേലെയാണെന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. ഓരോ തവണ ആമിര്‍ ഐസ്‌ക്രീം കഴിക്കാനൊരുങ്ങുമ്പോഴും കച്ചവടക്കാരന്‍ തന്ത്രപൂര്‍വം ഐസ്‌ക്രീം തട്ടിയെടുക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. ഒക്ടോബര്‍ 7ന് പോസ്റ്റ് ചെയ്ത വീഡിയോ ഫെയ്‌സ്ബുക്കില്‍ ഇതുവരെയും 60 ലക്ഷത്തില്‍ അധികം പേര്‍ കണ്ടു കഴിഞ്ഞു. ട്വിറ്ററിലും വീഡിയോ റീട്വീറ്റ് ചെയ്യപ്പെടുകയാണ്.

Related posts