രാ​ജ്യ​ത്ത് ക്രെ​ഡി​റ്റ് കാ​ർ​ഡ് ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യെ​ന്ന് ആ​ർ​ബി​ഐ റി​പ്പോ​ർ​ട്ട്: നാ​ല് വ​ർ​ഷ​ത്തി​നി​ടെ 2.6 മ​ട​ങ്ങ് വ​ർ​ധ​ന

പ​ര​വൂ​ർ: രാ​ജ്യ​ത്തെ ധ​ന​കാ​ര്യ മേ​ഖ​ല​യി​ൽ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ൾ വ​ലി​യ വി​പ്ല​വ​ത്തി​ന് വ​ഴി​മാ​റു​ന്ന​താ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ പു​തി​യ റി​പ്പോ​ർ​ട്ട്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ത്തി​നി​ട​യി​ൽ (2021-2025) ഇ​ന്ത്യ​യി​ലെ ക്രെ​ഡി​റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ളി​ൽ 2.6 മ​ട​ങ്ങ് വ​ർ​ധ​ന​യു​ണ്ടാ​യ​താ​യി ആ​ർ​ബി​ഐ വ്യ​ക്ത​മാ​ക്കു​ന്നു. അ​തേ​സ​മ​യം യു​പി​ഐ , ഡി​ജി​റ്റ​ൽ വാ​ല​റ്റു​ക​ൾ എ​ന്നി​വ​യു​ടെ ജ​ന​പ്രീ​തി വ​ർ​ധി​ച്ച​തോ​ടെ പ​ര​മ്പ​രാ​ഗ​ത ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​ടെ ഉ​പ​യോ​ഗം രാ​ജ്യ​ത്ത് കു​ത്ത​നെ ഇ​ടി​ഞ്ഞു.

ആ​ർ​ബി​ഐ​യു​ടെ പേ​യ്‌​മെ​ന്‍റ് സി​സ്റ്റം റി​പ്പോ​ർ​ട്ട് പ്ര​കാ​രം ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ വ​ഴി​യു​ള്ള ഇ​ട​പാ​ടു​ക​ളു​ടെ എ​ണ്ണ​ത്തി​ലും അ​തി​ന്‍റെ ആ​കെ മൂ​ല്യ​ത്തി​ലും വ​ലി​യ മു​ന്നേ​റ്റ​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. 2021-ൽ 216 ​കോ​ടി​യാ​യി​രു​ന്ന ക്രെ​ഡി​റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ൾ 2025 ആ​യ​പ്പോ​ഴേ​ക്കും 570 കോ​ടി യാ​യി ഉ​യ​ർ​ന്നു.

ഇ​തേ കാ​ല​യ​ള​വി​ൽ കാ​ർ​ഡു​ക​ൾ വ​ഴി ചെ​ല​വ​ഴി​ച്ച തു​ക 8.9 ല​ക്ഷം കോ​ടി രൂ​പ​യി​ൽ നി​ന്ന് 23.2 ല​ക്ഷം കോ​ടി രൂ​പ​യാ​യി കു​തി​ച്ചു​യ​ർ​ന്നു. പ്ര​തി​വ​ർ​ഷം ശ​രാ​ശ​രി 27 ശ​ത​മാ​ന​ത്തി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് ഈ ​മേ​ഖ​ല​യി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ്, ഇ-​കൊ​മേ​ഴ്‌​സ് സൈ​റ്റു​ക​ൾ, ഒ​ടി​ടി ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ബ്‌​സ്‌​ക്രി​പ്ഷ​ൻ സേ​വ​ന​ങ്ങ​ൾ, യാ​ത്രാ ബു​ക്കിം​ഗു​ക​ൾ എ​ന്നി​വ​യ്ക്ക് ഉ​പ​ഭോ​ക്താ​ക്ക​ൾ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളെ വ​ലി​യ തോ​തി​ൽ ആ​ശ്ര​യി​ക്കു​ന്ന​താ​ണ് ഈ ​വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണം. ഇ​തി​ന് പു​റ​മെ ബാ​ങ്കു​ക​ൾ ന​ൽ​കു​ന്ന ആ​ക​ർ​ഷ​ക​മാ​യ കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ൾ, റി​വാ​ർ​ഡ് പോ​യി​ന്‍റു​ക​ൾ, നോ-​കോ​സ്റ്റ് ഇ​എം​ഐ സൗ​ക​ര്യ​ങ്ങ​ൾ, എ​യ​ർ​പോ​ർ​ട്ട് ലോ​ഞ്ച് ആ​ക്‌​സ​സ് എ​ന്നി​വ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു. ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ളും യു​പി​ഐ​യും വി​പ​ണി കീ​ഴ​ട​ക്കി​യ​പ്പോ​ൾ ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ വ​ൻ ഇ​ടി​വാ​ണ് നേ​രി​ട്ട​ത്.

2021-ൽ 408.7 ​കോ​ടി​യാ​യി​രു​ന്ന ഡെ​ബി​റ്റ് കാ​ർ​ഡ് ഇ​ട​പാ​ടു​ക​ൾ 2025-ൽ 133.6 ​കോ​ടി​യാ​യി ചു​രു​ങ്ങി. ഇ​ട​പാ​ട് മൂ​ല്യം 7.4 ല​ക്ഷം കോ​ടി രൂ​പ​യി​ൽ നി​ന്ന് 4.5 ല​ക്ഷം കോ​ടി രൂ​പ​യാ​യും കു​റ​ഞ്ഞു. സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ വ​ഴി ബാ​ങ്കി​ൽ നി​ന്ന് നേ​രി​ട്ട് പ​ണ​മ​യ​ക്കാ​വു​ന്ന യു​പി​ഐ സം​വി​ധാ​ന​ത്തി​ന്‍റെ എ​ളു​പ്പ​വും എ​ല്ലാ​യി​ട​ത്തും ല​ഭ്യ​മാ​യ ക്യു​ആ​ർ കോ​ഡ് സൗ​ക​ര്യ​വു​മാ​ണ് ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളു​ടെ പ്ര​സ​ക്തി കു​റ​ച്ച​ത്.

കൈ​യി​ൽ കാ​ർ​ഡു​ക​ൾ കൊ​ണ്ടു​ന​ട​ന്ന് സ്വൈ​പ്പ് ചെ​യ്യു​ന്ന​തി​നേ​ക്കാ​ൾ മൊ​ബൈ​ൽ വ​ഴി പ​ണ​മ​ട​യ്ക്കാ​നാ​ണ് നി​ല​വി​ൽ ഇ​ന്ത്യ​ക്കാ​ർ താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത്. 2025 ജൂ​ണി​ൽ 6,782 ല​ക്ഷ​മാ​യി​രു​ന്ന യു​പി​ഐ ക്യൂ ​ആ​ർ കോ​ഡു​ക​ളു​ടെ എ​ണ്ണം ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ (2025 ഡി​സം​ബ​ർ) 7,313 ല​ക്ഷ​മാ​യി ഉ​യ​ർ​ന്ന​ത് വ്യാ​പാ​രി​ക​ൾ​ക്കി​ട​യി​ലെ ഡി​ജി​റ്റ​ൽ മു​ന്നേ​റ്റ​ത്തെ കാ​ണി​ക്കു​ന്നു. ഇ​തോ​ടെ എ​ടി​എ​മ്മു​ക​ൾ, പി​ഒ​എ​സ് ടെ​ർ​മി​ന​ലു​ക​ൾ എ​ന്നി​വ​യു​ടെ ഉ​പ​യോ​ഗ​ത്തി​ലും കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​ത​ര​ണ രം​ഗ​ത്ത് സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​താ​യും ആ​ർ​ബി​ഐ റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ഇ​വ​രു​ടെ വി​പ​ണി വി​ഹി​തം 2021-ലെ 67.7 ​ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 2025-ൽ 71.1 ​ശ​ത​മാ​നം ആ​യി ഉ​യ​ർ​ന്നു.

പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​ടെ വി​ഹി​തം 23.5 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് ചെ​റി​യ വ​ർ​ധ​ന​യോ​ടെ 23.9 ശ​ത​മാ​ന​ത്തി​ലെ​ത്തി. വി​ദേ​ശ ബാ​ങ്കു​ക​ളു​ടെ പ​ങ്കാ​ളി​ത്തം 9.3 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 3.8 ശ​ത​മാ​ന​മാ​യി കു​ത്ത​നെ കു​റ​ഞ്ഞു. ന​ഗ​ര​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളു​ടെ വ​രു​മാ​ന വ​ർ​ധ​ന​യും ഹ്ര​സ്വ​കാ​ല വാ​യ്പ​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള താ​ല്പ​ര്യ​വും യു​പി​ഐ അ​ധി​ഷ്ഠി​ത പേ​യ്‌​മെ​ന്‍റ്് സം​വി​ധാ​ന​ങ്ങ​ളു​മാ​യി ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ബ​ന്ധി​പ്പി​ച്ച​തും ഇ​ന്ത്യ​യി​ലെ ഉ​പ​ഭോ​ക്തൃ സം​സ്കാ​ര​ത്തെ പൂ​ർ​ണ​മാ​യും പ​ണ​ര​ഹി​ത സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​യാ​ണ് ഈ ​ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment