ഓസീസിന് വിജയം സമ്മാനിച്ചത് ബൗളർമാരെന്ന് ഭുവനേശ്വർ കുമാർ

ഗോഹട്ടി: ഓസീസ് ബൗളർമാരുടെ മികച്ച പ്രകടനമാണ് അവർക്ക് രണ്ടാം ട്വന്‍റി-20യിൽ മികച്ച വിജയം സമ്മാനിച്ചതെന്ന് ഇന്ത്യൻ ടീമംഗം ഭുവനേശ്വർ കുമാർ. ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാൻമാർ വേഗത്തിൽ പുറത്തായപ്പോൾ മുതൽ തിരിച്ചടി മനസിലായിരുന്നുവെന്നു പറഞ്ഞ ഭുവനേശ്വർ കുമാർ കുറഞ്ഞ സ്കോർ ഇന്ത്യൻ ബൗളർമാർക്ക് സമ്മർദ്ദമുണ്ടാക്കിയെന്നും പറഞ്ഞു.

മധ്യ ഓവറുകളിൽ വിക്കറ്റ് വീഴ്ത്താനാവാഞ്ഞത് തിരിച്ചടിയായെന്നും അടുത്ത മത്സരത്തിൽ ടീമിന് മികച്ച തിരിച്ചുവരവ് നടത്താനാകുമെന്നും ഇന്ത്യൻ പേസർ കൂട്ടിച്ചേർത്തു. മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്.

ഇന്ത്യ ഉയർത്തിയ 119 റൺസിന്‍റെ വിജയലക്ഷ്യം 15.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അവർ മറികടന്നു. അ​ർ​ധ സെ​ഞ്ചു​റി കു​റി​ച്ച മോ​യി​സ് ഹെ​ൻ​ട്രി​ക്കും (62) ട്രാ​വി​സ് ഹെ​ഡു​മാ​ണ് (48) ഓ​സീ​സ് വി​ജ​യ ശി​ൽ​പ്പി​ക​ൾ. 13 റ​ൺ​സി​ന് ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി ഓ​സ്ട്രേ​ലി​യ​യെ ഇ​ന്ത്യ തു​ട​ക്ക​ത്തി​ൽ സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യെ​ങ്കി​ലും ഹെ​ൻ​ട്രി​ക്കും ട്രാ​വി​സും മ​ത്സ​രം ത​ട്ടി​യെ​ടുക്കുകയായിരുന്നു.

നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​ന് ഇ​റ​ങ്ങി​യ ഇ​ന്ത്യ​ക്ക് നി​ശ്ചി​ത 20 ഓ​വ​റി​ൽ 118 റ​ൺ​സെ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. ഇ​ന്ത്യ​ൻ നി​ര​യി​ൽ കേ​ദാ​ർ ജാ​ദ​വ് (27), എം.​എ​സ് ധോ​ണി (13), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (25), കു​ൽ​ദീ​പ് യാ​ദ​വ് (16) എ​ന്നി​വ​ർ ​മാ​ത്ര​മാ​ണ് ര​ണ്ട​ക്കം ക​ട​ന്ന​ത്. ഓ​പ്പ​ണ​ർ​മാ​ര​ട​ക്കം മു​ൻ​നി​ര ത​ക​ർ​ന്ന​ടി​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ 24 ന് ​നാ​ല് എ​ന്ന നി​ല​യി​ൽ ത​ക​ർ​ന്നതാണ്.

കേ​ദാ​റും പാ​ണ്ഡ്യ​യും പിടിച്ചു നിൽക്കാൻ നടത്തിയ ശ്രമമാണ് ഇ​ന്ത്യ​ൻ സ്കോ​ർ 100 ക​ട​ക്കാ​ൻ സഹായകമായത്. ജാ​സ​ൺ ബ​ഹ്റെ​ൻ​ഡോ​ർ​ഫാ​ണ് നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്. ആ​ദം സാ​മ്പ ര​ണ്ടു വി​ക്ക​റ്റും വീ​ഴ്ത്തി.

Related posts