ഗം​ഗ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ബാ​ല​നെ മു​ത​ല കൊ​ന്നു തി​ന്നു ; നാ​ട്ടു​കാ​ർ മു​ത​ല​യെ അ​ടി​ച്ചു​കൊ​ന്നു


പ​ട്ന: ഗം​ഗ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ പ​തി​നാ​ലു​കാ​ര​നെ മു​ത​ല ജീ​വ​നോ​ടെ ക​ടി​ച്ചു​തി​ന്നു. അ​ങ്കി​ത് കു​മാ​ർ ആ​ണു മ​രി​ച്ച​ത്. ബി​ഹാ​റി​ലെ വൈ​ശാ​ലി ജി​ല്ല​യി​ൽ രാ​ഘോ​പു​ർ ദി​യാ​ര​യി​ലാ​ണ് ദാ​രു​ണ സം​ഭ​വം.

സം​ഭ​വ​ത്തി​ൽ കു​പി​ത​രാ​യ കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് മു​ത​ല​യെ ന​ദി​യി​ൽ​നി​ന്ന് വ​ലി​ച്ചു​ക​യ​റ്റി അ​ടി​ച്ചു​കൊ​ന്നു.

പു​തി​യ​താ​യി വാ​ങ്ങി​യ ബൈ​ക്ക് പൂ​ജി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് അ​ങ്കി​ത് കു​മാ​ർ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഗം​ഗ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ​ത്. ഇ​തി​നി​ടെ മു​ത​ല ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വെ​ള്ള​ത്തി​ലേ​ക്കു വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​ശേ​ഷം അ​ങ്കി​തി​നെ മു​ത​ല ജീ​വ​നോ​ടെ തി​ന്നു. കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ബ​ഹ​ളം വ​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ വീ​ണ്ടെ​ടു​ക്കാ​നാ​യ​ത് അ​ങ്കി​തി​ന്‍റെ ഏ​താ​നും ശ​രീ​ര ഭാ​ഗ​ങ്ങ​ൾ മാ​ത്രം. ഇ​തി​നി​ടെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് മു​ത​ല​യെ വ​ലി​ച്ച് ക​ര​യ്ക്കു ക​യ​റ്റി​യി​രു​ന്നു.

തു​ട​ർ​ന്ന് വ​ടി​ക​ൾ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് അ​വ​ർ മു​ത​ല​യെ അ​ടി​ച്ചു​കൊ​ന്നു.

 

Related posts

Leave a Comment