വി​ശാ​ഖ​പ​ട്ട​ണം – കൊ​ല്ലം പു​തി​യ വീ​ക്കി​ലി ട്രെ​യി​ൻ ഇ​ന്നു മു​ത​ൽ

പ​ര​വൂ​ർ: യാ​ത്ര​ക്കാ​രു​ടെ ദീ​ര്‍​ഘ​കാ​ല​ത്തെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് കൊ​ല്ലം – വി​ശാ​ഖ​പ​ട്ട​ണം – കൊ​ല്ലം റൂ​ട്ടി​ലെ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് റെ​യി​ല്‍​വേ സ്ഥി​ര​പ്പെ​ടു​ത്തി. 18501/18502 സ​ര്‍​വീ​സു​ക​ള്‍ ഇ​ന്ന് മു​ത​ല്‍ പു​തി​യ സ​മ​യ​ക്ര​മ​മ​നു​സ​രി​ച്ചു​ള്ള സ്ഥി​രം സ​ര്‍​വീ​സ് ആ​യി ആ​രം​ഭി​ക്കു​മെ​ന്ന് ദ​ക്ഷി​ണ റെ​യി​ല്‍​വേ അ​റി​യി​ച്ചു. വി​ശാ​ഖ​പ​ട്ട​ണ​ത്ത് നി​ന്നു​ള്ള ട്രെ​യി​ന്‍ (18501) ഇ​ന്നു​മു​ത​ല്‍ എ​ല്ലാ ചൊ​വ്വാ​ഴ്ച​ക​ളി​ലും യാ​ത്ര തി​രി​ക്കും.

കൊ​ല്ല​ത്ത് നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര (18502) നാ​ളെ മു​ത​ല്‍ എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലു​മാ​കും.ആ​ഴ്ച​യി​ലൊ​രി​ക്ക​ലു​ള്ള ഈ ​സ​ര്‍​വീ​സ് മേ​ഖ​ല​യി​ലെ തീ​ര്‍​ഥാ​ട​ക​ര്‍​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍​ക്കും ഏ​റെ ഗു​ണ​ക​ര​മാ​കും. അ​ത്യാ​ധു​നി​ക എ​ല്‍​എ​ച്ച്ബി കോ​ച്ചു​ക​ളു​മാ​യാ​ണ് ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

എ​സി ടൂ ​ട​യ​ര്‍ കോ​ച്ച്- ഒ​ന്ന്, എ​സി ത്രീ ​ട​യ​ര്‍ കോ​ച്ച്- ഒ​ന്ന്, എ​സി ത്രീ ​ട​യ​ര്‍ ഇ​ക്കോ​ണ​മി കോ​ച്ചു​ക​ള്‍- നാ​ല്, സ്ലീ​പ്പ​ര്‍ ക്ലാ​സ് കോ​ച്ചു​ക​ള്‍ – ആ​റ്, ജ​ന​റ​ല്‍ സെ​ക്ക​ന്‍​ഡ് ക്ലാ​സ് കോ​ച്ചു​ക​ള്‍ -നാ​ല്, ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​യ ഒ​രു സെ​ക്ക​ന്‍​ഡ് ക്ലാ​സ് കോ​ച്ച് എ​ന്നി​വ​യും ര​ണ്ട് ബ്രേ​ക്ക് വാ​നു​ക​ളും ഉ​ണ്ടാ​കും.

സ്‌​പെ​ഷ​ല്‍ ട്രെ​യി​നാ​യി നേ​ര​ത്തേ ഓ​ടി​യി​രു​ന്ന ഈ ​സ​ര്‍​വീ​സി​ന് ല​ഭി​ച്ച മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ട്രെ​യി​ന്‍ സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ റെ​യി​ല്‍​വേ​യെ പ്രേ​രി​പ്പി​ച്ച​ത്. പു​തി​യ സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെതി​ര​ക്കേ​റി​യ ഈ ​റൂ​ട്ടി​ലെ യാ​ത്ര​ക്കാ​ര്‍​ക്ക് കൂ​ടു​ത​ല്‍ യാ​ത്രാ സൗ​ക​ര്യം ല​ഭ്യ​മാ​കും.കോ​ട്ട​യം, പാ​ല​ക്കാ​ട്‌, പോ​ത്ത​ന്നൂ​ർ, സേ​ലം, റെ​നി​ഗു​ണ്ട വ​ഴി ആ​ണ് സ​ർ​വീ​സ്.

Related posts

Leave a Comment