ഒരു നാള്‍ എന്റെ മുത്ത് എന്നെ തേടി വരും, അവന്റെ വരവിനായാണ് ഞാന്‍ കാത്തിരിക്കുന്നത് ! വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ദയ അശ്വതി…

സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് പരിചിതയായ താരമാണ് ദയ അശ്വതി. ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ എത്തിയതോടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയായിരുന്നു താരം ബിഗ്‌ബോസിലേക്ക് എത്തിയത്.

ബിഗ്‌ബോസ് ഷോയില്‍ ദയയുടെ സംസാരം പലപ്പോഴും വലിയ വഴക്കുകളില്‍ ചെന്ന് എത്തിയിട്ടുണ്ട്. ഷോ അവസാനിച്ചതോടെ പുറത്തെത്തിയ താരം തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.

തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും താരം അടുത്തിടെ വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു.ആദ്യ വിവാഹബന്ധം വേര്‍പെടുത്തിക്കഴിയുകയാണ് താരം രണ്ട് മക്കളും ഭര്‍ത്താവിനൊപ്പമാണ് താമസം. രണ്ടാമതും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങിയിരുന്നു.

താരം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ദയയുടെ കുറിപ്പിങ്ങനെ…അന്നും ഇന്നും ഒറ്റക്ക്, എന്റെ മനസ്സില്‍ ഒരാഗ്രഹം മാത്രമെ ബാക്കി ഉള്ളു. എന്നെങ്കിലും ഒരുനാള്‍ എന്റെ മുത്ത് എന്നെ തേടി വരും അവന്റെ വരവിനു മാത്രം ആണ് എന്റെ കാത്തിരിപ്പ് ദൈവം എന്നെ കൈവിടില്ല എന്നുറപ്പുണ്ട്.

വേറെ ആരേയും ഞാന്‍ പ്രതീക്ഷിക്കുന്നില്ല കാരണം ഞാന്‍ പ്രമുഖയല്ല ഒരു സാധാരണ നാട്ടുപുറത്തുകാരി മാത്രം ആണ് എന്ന് എനിക്ക് നല്ല ബോധം ഉണ്ട്. അതു കൊണ്ട് തന്നെ എന്നെ ആര് തേടി വരാന്‍, പക്ഷെ കുറച്ചു പേര്‍ക്ക് എന്നെ ഇഷ്ട്ടം ആണെന്നറിയാം അതില്‍ ഞാന്‍ ഒത്തിരി സന്തോഷിക്കുന്നു.

ഞാന്‍ മരിക്കുന്നതിന് മുമ്പ് ഞാന്‍ ആഗ്രഹിച്ച ആ ദിവസം എന്നെ തേടി വരണേ എന്റെ ഈശ്വരാ. ആരാണ് ആ മുത്ത് എന്ന് ചോദിച്ച് നിരവധി ആളുകളാണ് പോസ്റ്റിന് കമന്റിട്ടിരിക്കുന്നത്.

Related posts

Leave a Comment