രാഹുലിനെ വരവേൽക്കാൻ ഡി​സി​സി ഓ​ഫീ​സി​നു കാ​വി​പൂ​ശി; പെ‍​യി​ന്‍റടിക്കൽ വിവാദം കൊഴുക്കുന്നു; തൃശൂരിലെ കോൺഗ്രസ് ഓഫീസിന്‍റെ ഇപ്പോഴത്തെ കളർ ഇങ്ങനെ…


തൃ​ശൂ​ർ: ഡി​സി​സി ഓ​ഫീ​സ് കാ​വി പൂ​ശി​യ​ത് ച​ർ​ച്ച​യാ​യി. വി​വാ​ദ​മാ​യ​പ്പോ​ൾ കാ​വി​പ്പു​റ​ത്ത് പ​ച്ച നി​റം അ​ടി​ച്ച് പി​ടി​ച്ചു നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ.

കാ​വി പെ​യി​ന്‍റ​ടി​ച്ച​ത് പു​റ​ത്ത് ച​ർ​ച്ച​യാ​യ​തോ​ടെ​യാ​ണ് പെ​യി​ന്‍റ് മാ​റ്റി​യ​ടി​ക്കാ​ൻ നേ​താ​ക്ക​ൾ നി​ർ​ദ്ദേ​ശി​ച്ച​ത്.രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കു മു​ന്നോ​ടി​യാ​യാ​ണ് ഡി​സി​സി ഒാ​ഫീ​സ് പെ​യി​ന്‍റ​ടി​ച്ച് മ​നോ​ഹ​ര​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ഇ​ന്ന​ലെ കാ​വി നി​റം ചു​വ​രി​ൽ അ​ടി​ക്കു​ന്പോ​ൾ നേ​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​ർ ഡി​സി​സി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ രാ​ത്രി​യി​ൽ പെ​യി​ന്‍റി​ന്‍റെ നി​റം ച​ർ​ച്ച​യാ​യ​പ്പോ​ൾ അ​തി രാ​വി​ലെ​ത്ത​ന്നെ തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ച്ച് കാ​വി മാ​റ്റി അ​ടി​ക്കു​ക​യാ​ണ്.

ഓ​ഫീ​സി​ന് കാ​വി​യ​ടി​ച്ച് ബി​ജെ​പി മു​ഖഛാ​യ​യാ​ക്കി​യെ​ന്ന് പ​റ​ഞ്ഞ് കോ​ൺ​ഗ്ര​സി​ന്‍റെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും ചൂ​ട​ൻ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്.

നേ​താ​ക്ക​ളു​ടെ ന​ട​പ​ടി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്.കോ​ൺ​ഗ്ര​സ് ഒ​ന്ന​ട​ങ്കം ബി​ജെ​പി​യി​ലേ​ക്കു പോ​കു​ന്നു​വെ​ന്ന് സം​ഭ​വ​ത്തെ ഇ​ട​തു സൈ​ബ​ർ പോ​രാ​ളി​ക​ൾ പ​രി​ഹ​സി​ക്കു​ക​യാ​ണ്.

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ തീം ​ആ​യി കാ​ക്കി ട്രൗ​സ​റി​ന് തീ ​പി​ടി​ക്കു​മ്പോ​ൾ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​യ​ത് ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു.

ഈ ​മാ​സം 22നാ​ണു രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര തൃ​ശൂ​ർ ജി​ല്ല​യി​ൽ എ​ത്തു​ക. 23ന് ​യാ​ത്ര​യ്ക്ക് അ​വ​ധി​യാ​ണ്.

24ന് ​ചാ​ല​ക്കു​ടി​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​നി​യി​ൽ പൊ​തു​സ​മ്മേ​ള​നം ന​ട​ക്കും. 25ന് ​ചെ​റു​തു​രു​ത്തി പാ​ലം ക​ട​ന്ന് ജി​ല്ല​യി​ലെ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കും.

Related posts

Leave a Comment