അ​ധ്യാ​പി​ക​യെ വീ​ട്ടിനു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെത്തിയ സംഭവം ;  ഭർത്താവ് ഒളിവിൽ;   അന്വേഷണം ഊർജിതമാക്കി പോലീസ്

ശാ​സ്താം​കോ​ട്ട: ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി​യി​ൽ അ​ധ്യാ​പി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​യസംഭവത്തിൽ ഭർത്താവ് ആഷ്ളി സോളമനെതിരെ അന്വേഷണം ഊർജിതമാക്കി. അ​ടൂ​ർ ച​ന്ദ​ന​പ്പ​ള്ളി ഗ​വ എ​ൽ​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യ രാ​ജ​ഗി​രി അ​നി​ത ഭ​വ​ന​ത്തി​ൽ അ​നി​ത സ്റ്റീ​ഫ​നെ​യാ​ണ് (39)മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്തി​യ​ത്. സംഭവത്തിനുശേഷം ഇവരുടെ ഭർത്താവ് ഒളിവിൽ പോകുകയായിരുന്നു.

ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് സ്കൂ​ളി​ൽ നി​ന്നും മ​ക്ക​ൾ വ​ന്നു നോ​ക്കി​യ​പ്പോ​ഴാ​ണ് മാ​താ​വി​നെ സ്വീ​ക​ര​ണ​മു​റി​യി​ൽ ത​ല​യ്ക്കു അ​ടി​യേ​റ്റ് ര​ക്തം വാ​ർ​ന്നു മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. സം​ഭ​വം സ്ഥ​ല​ത്ത് നി​ന്നും ര​ക്തം പു​ര​ണ്ട ചി​ര​വ ക​ണ്ട​ത്തി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ആഷ്ലി സോളമനും അനിതയുമായി കു​ടും​ബ പ്ര​ശ്നം നി​ല​നി​ന്നു​രു​ന്ന​താ​യി പോ​ലി​സ് പ​റ​യു​ന്നു. ഫോ​റ​ൻ​സി​ക്, വി​ര​ല​ട​യാ​ള പ​രി​ശോ​ധ​ന​ക​ൾ​ക്കു​ശേ​ഷം ഇ​ന്ന് രാ​വി​ലെ മൃ​ത​ദേ​ഹം മാറ്റി. ഒ​ൻ​പ​താം ക്ലാ​സ്സ് വി​ദ്യാ​ർ​ഥി ആ​രോ​മ​ൽ ആ​റാം ക്ലാ​സ്സ് വി​ദ്യാ​ർ​ഥി ആ​ൽ​വി​ൻ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Related posts