ഡോ. ​സി. ജെ. ​റോ​യി​യു​ടെ മ​ര​ണം; ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്ന കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി; അ​ന്വേ​ഷ​ണം സി​ഐ​ഡി​ക്ക് കൈ​മാ​റി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

ബം​ഗ​ളൂ​രു: കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ ഡോ. ​സി.​ജെ. റോ​യ് സ്വ​യം വെ​ടി​വ​ച്ച് മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സി​ഐ​ഡി​ക്ക് കൈ​മാ​റി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ.

റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ അ​ട​ക്കം വി​പു​ല​മാ​യ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും എ​ന്ന​തി​നാ​ലാണി​ത്. ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​മ്മ​ർ​ദ​മു​ണ്ടാ​യെ​ന്ന കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും. കു​റ്റ​മ​റ്റ അ​ന്വേ​ഷ​ണ​ത്തി​നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം, അ​ഞ്ച് പേ​ജു​ള്ള പ​രാ​തി​യാ​ണ് കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ സി.​ജെ. ബാ​ബു ന​ൽ​കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ന​സി​ക പീ​ഡ​ന​ത്തെ തു​ട​ര്‍​ന്നാ​ണ് റോ​യ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് റോ​യി​യു​ടെ സ​ഹോ​ദ​ര​ന്‍ ആ​രോ​പി​ച്ചി​രു​ന്നു.

ആ​ദാ​യ വ​കു​പ്പ് അ​ഡീ​ഷ​ണ​ല്‍ ക​മ്മീ​ഷ​ണ​ര്‍ കൃ​ഷ്ണ​പ്ര​സാ​ദാ​ണ് റോ​യി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി. റോ​യ് മ​രി​ച്ചി​ട്ടും ആ​ദാ​യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ റെ​യ്ഡ് തു​ട​ര്‍​ന്നു​വെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍​കി. പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.

Related posts

Leave a Comment