തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് അ​രു​മ​യാ​യ പ​ശു ച​ത്തു;​ മ​നോ​വി​ഷ​മ​ത്തി​ൽ ക്ഷീ​ര​ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി

കാ​സ​ർ​ഗോ​ഡ്: തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് പ​ശു ച​ത്ത​തി​നു പി​ന്നാ​ലെ ക്ഷീ​ര​ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കി. മു​ളി​യാ​ർ കോ​ട്ടൂ​ർ ബാ​ല​ന​ടു​ക്ക​ത്തെ ടി.​എ​സ്. നാ​രാ​യ​ണ​ൻ (80) ആ​ണു മ​രി​ച്ച​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ പ​റ​മ്പി​ൽ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ നാ​രാ​യ​ണ​നെ ചെ​ങ്ക​ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണു മ​രി​ച്ച​ത്. വി​ഷം ഉ​ള്ളി​ൽ ചെ​ന്ന​താ​ണെ​ന്നാ​ണു പ്രാ​ഥ​മി​ക വി​വ​രം.

ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പാ​ണു നാ​രാ​യ​ണ​ന്‍റെ പ​ശു​വി​നു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. കു​ത്തി​വ​യ്പു​ക​ൾ എ​ടു​ത്തെ​ങ്കി​ലും പ​ശു​വി​ന്‍റെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​തി​നു ശേ​ഷം നാ​രാ​യ​ണ​ൻ ക​ടു​ത്ത മ​നോ​വി​ഷ​മ​ത്തി​ലാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. നേ​ര​ത്തേ കാം​കോ​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന നാ​രാ​യ​ണ​ൻ വി​ര​മി​ച്ച​തി​നു ശേ​ഷ​മാ​ണു മു​ഴു​വ​ൻ​സ​മ​യ ക​ർ​ഷ​ക​നാ​യ​ത്.

നെ​ൽ​കൃ​ഷി​യും ക​മു​ക് കൃ​ഷി​യും ന​ട​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം കാ​സ​ർ​ഗോ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം വീ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ച്ചു. ഭാ​ര്യ: പ​ദ്മാ​വ​തി. മ​ക്ക​ൾ: വി​നോ​ദ്, ബി​ജു, ബി​ന്ദു. മ​രു​മ​ക്ക​ൾ: സു​ചി​ത്ര, ര​ജി​ത, കൃ​ഷ്ണ​ൻ.

Related posts

Leave a Comment