യേ​ശു​ദാ​സി​ന്‍റെ മ​ര​ണം: സ്വ​ത്തു​ക്ക​ൾ ത​ട്ടി​യെ​ടു​ക്കാ​ൻ സ​ഹോ​ദ​ര​ൻ കൊ​ന്ന​താ​ണെ​ന്ന പ​രാ​തി​യു​മാ​യി മ​രു​മ​ക​ൾ; ദു​രൂ​ഹ​ത നീ​ക്കാ​ൻ ക​ല്ല​റ തു​റ​ക്കു​ന്നു; നി​ർ​ണാ​യ​ക​മാ​യി ഡ​യ​റി​ക്കു​റി​പ്പു​ക​ൾ

ചെ​ങ്ങ​ന്നൂ​ർ: പു​ലി​യൂ​ർ പേ​രി​ശേ​രി പ​ടി​ഞ്ഞാ​റേ​പ​റ​മ്പി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ യേ​ശു​ദാ​സി​ന്‍റെ (74) മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത നീ​ക്കാ​ൻ മൃ​ത​ദേ​ഹം ഇ​ന്ന് പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ർ​ട്ടം ചെ​യ്യും.

സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ സ​ഹോ​ദ​ര​നും സ​ഹാ​യി മ​ണി​യും ചേ​ർ​ന്ന് യേ​ശു​ദാ​സി​നെ അ​പാ​യ​പ്പെ​ടു​ത്തി​യെ​ന്ന മ​രു​മ​ക​ൾ ലീ​ന ബി​ൻ​സി​ന്‍റെ പ​രാ​തി​യി​ലാ​ണ് ആ​ർ​ഡി​ഒ എം.​എ​സ്. ഷാ​ജു​വി​ന്‍റെ ഉ​ത്ത​ര​വ്. ഇ​ന്ന് രാ​വി​ലെ 10.30-ന് ​പു​ലി​യൂ​ർ സെ​ന്‍റ് മേ​രീ​സ് ആ​ൻ​ഡ് സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി‌​യി​ലെ ക​ല്ല​റ തു​റ​ന്നാ​ണ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക.

സം​ശ​യം ജ​നി​പ്പി​ച്ച് സ്വ​ത്ത് കൈ​മാ​റ്റം
ക​ഴി​ഞ്ഞ മാ​ർ​ച്ച് 20-നാ​യി​രു​ന്നു യേ​ശു​ദാ​സി​ന്‍റെ മ​ര​ണം. വീ​ട്ടി​ൽ വ​ച്ച് കേ​ക്ക് ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ ഛർ​ദി​ച്ച് അ​വ​ശ​നി​ല​യി​ലാ​യ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും മു​ൻ​പേ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 24ന് ​സം​സ്കാ​ര​വും ന​ട​ത്തി.

യേ​ശു​ദാ​സി​ന്‍റെ മ​ക​ൻ ബി​ൻ​സ് 2017-ലും ​ഭാ​ര്യ അ​ന്ന​മ്മ 2024-ലും ​മ​രി​ച്ചു. തു​ട​ർ​ന്ന് സ്വ​ത്തി​ന് അ​വ​കാ​ശി​ക​ളാ​യ മ​ക​ൾ ബി​ൻ​സി​യും മ​രു​മ​ക​ൾ ലീ​ന ബി​ൻ​സും വി​ദേ​ശ​ത്താ​യ സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്ത് യേ​ശു​ദാ​സി​ന്‍റെ വ​സ്തു​വ​ക​ക​ളും ബാ​ങ്ക് ബാ​ല​ൻ​സും സ​ഹോ​ദ​ര​നാ​യ ഗ​ബ്രി​യേ​ലി​ന്‍റെ പേ​രി​ലേ​ക്ക് മാ​റ്റി​യ​താ​യി ക​ണ്ടെ​ത്തി​യ​താ​ണ് സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്.

യേ​ശു​ദാ​സി​ന് അ​ൽ​ഷി​മേ​ഴ്സ് രോ​ഗ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ത് മു​ത​ലെ​ടു​ത്ത് രേ​ഖ​ക​ൾ ഒ​പ്പി​ട്ടു​വാ​ങ്ങി സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും മ​രു​മ​ക​ൾ ലീ​ന ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഡ​യ​റി​ക്കു​റി​പ്പു​ക​ൾ നി​ർ​ണാ​യ​കം
ത​ന്‍റെ സ​മ്പാ​ദ്യ​മെ​ല്ലാം കൊ​ച്ചു​മ​ക്ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന് യേ​ശു​ദാ​സ് രേ​ഖ​പ്പെ​ടു​ത്തി​യ ഡ​യ​റി​ക്കു​റി​പ്പു​ക​ൾ ലീ​ന ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ഈ ​കു​റി​പ്പു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി സ്വ​ത്തു​ക്ക​ൾ സ​ഹോ​ദ​ര​ന്‍റെ പേ​രി​ലേ​ക്ക് മാ​റ്റ​പ്പെ​ട്ട​താ​ണ് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കാ​ര​ണ​മാ​യ​ത്.

ബാ​ങ്ക് രേ​ഖ​ക​ളും മൊ​ബൈ​ൽ ഫോ​ണും സ​ഹോ​ദ​ര​ൻ കൈ​ക്ക​ലാ​ക്കി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. മ​ര​ണ​ത്തി​ന് മു​ൻ​പ് ന​ൽ​കി​യ ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലൂ​ടെ വ്യ​ക്ത​മാ​കു​മെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്.

സു​ര​ക്ഷാ വ​ല​യ​ത്തി​ൽ സെ​മി​ത്തേ​രി
ചെ​ങ്ങ​ന്നൂ​ർ ത​ഹ​സി​ൽ​ദാ​ർ സാ​ജ​ൻ സി. ​വ​ർ​ഗീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കും. ര​ണ്ട് പോ​ലീ​സ് സ​ർ​ജ​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ. സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സെ​മി​ത്തേ​രി പ​രി​സ​ര​ത്ത് ക​ർ​ശ​ന പോ​ലീ​സ് സു​ര​ക്ഷ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment