വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ കണ്ടത് തൂങ്ങി നിൽക്കുന്ന ഭാര്യയെ; നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ മ​രി​ച്ച​നി​ല​യി​ൽ; വി​വേ​കി​ന്‍റെ മൊ​ഴി വിശ്വസിക്കാതെ പോലീസ്; മരണത്തിൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം തുടങ്ങി

ന്യൂ​ഡ​ൽ​ഹി: നാ​വി​ക​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ താ​രാ​പു​ർ എ​ൻ​ക്ലേ​വി​ലെ വീ​ട്ടി​ലാ​ണ് ല​ഫ്. ക​മാ​ൻ​ഡ​ർ വി​വേ​ക് തി​വാ​രി​യു​ടെ ഭാ​ര്യ പ​രീ​ണി​ക​യെ ബു​ധ​നാ​ഴ്ച മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് വീ​ട്ടി​ലെ​ത്തു​ന്പോ​ൾ പ​രീ​ണി​ക (29) മ​രി​ച്ചി​രു​ന്നു. ബെ​ഡി​ൽ കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ക​ഴു​ത്തി​ൽ ക്ഷ​ത​മേ​റ്റ പാ​ടു​ക​ളു​ണ്ടാ​യി​രു​ന്നു. അ​ക​ത്തു​നി​ന്നു മു​റി പൂ​ട്ടി​യ​ശേ​ഷം പ​രീ​ണി​ക തൂ​ങ്ങു​ക​യാ​യി​രു​ന്നെ​ന്ന് വി​വേ​ക് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. വാ​തി​ൽ ത​ക​ർ​ത്താ​ണ് താ​ൻ അ​ക​ത്തു ക​ട​ന്ന​തെ​ന്നും ഭാ​ര്യ​യെ താ​ഴെ ഇ​റ​ക്കി​യ​ശേ​ഷം പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഭ​ർ​ത്താ​വ് വ്യ​ക്ത​മാ​ക്കി.

വി​വേ​കി​ന്‍റെ മൊ​ഴി പോ​ലീ​സ് പൂ​ർ​ണ​മാ​യി വി​ശ്വ​സി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് വി​വേ​കും പ​രി​ണി​ക​യും വി​വാ​ഹി​ത​രാ​യ​ത്.

Related posts