‘വരനെ ആവശ്യമുണ്ട്’ സിനിമയിലെ ഡിലീറ്റഡ് രംഗം പുറത്ത് ! വൈറലാകുന്ന വീഡിയോ കാണാം…

സുരേഷ്‌ഗോപിയും ശോഭനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘വരനെ ആവശ്യമുണ്ട്’.

ഇപ്പോള്‍ ഈ സിനിമയില്‍ നിന്നും ഡിലീറ്റ് ചെയ്ത രംഗം പുറത്തുവിട്ടിരിക്കുകയാണ് സംവിധായകന്‍ അനൂപ് സത്യന്‍.

ലാലു അലക്‌സിന്റെ മാനുവല്‍ എന്ന കഥാപാത്രം ശോഭനയെയും കല്യാണിയെയും സന്ദര്‍ശിക്കുന്ന ഭാഗത്തിലെ രംഗങ്ങളാണ് വീഡിയോയില്‍ കാണാനാകുന്നത്.

സിനിമയില്‍ ശോഭന അവതരിപ്പിച്ച നീന എന്ന കഥാപാത്രത്തിന്റെ അമ്മയായി നടി ഷീലയെ പരിഗണിച്ചിരുന്നുവെന്നും എന്നാല്‍ പിന്നീട് അത് നടന്നില്ലെന്നും വിഡിയോ പങ്കുവച്ച് അനൂപ് കുറിച്ചു.

ഷീല എന്നു തന്നെയായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിലെ ഒരു രംഗത്തില്‍ ഷീല എന്ന കഥാപാത്രത്തെക്കുറിച്ച് പ്രതിപാദിക്കുന്നുമുണ്ട്.

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് വരനെ ആവശ്യമുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം സ്റ്റാര്‍ ഫിലിംസും വേ ഫെറര്‍ ഫിലിംസും നിര്‍മിച്ച ചിത്രം 2020 ഫെബ്രുവരി ഏഴിനാണ് പ്രദര്‍ശനത്തിനെത്തിയത്.

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണി പ്രിയദര്‍ശന്‍ നായികയായി എത്തിയ ചിത്രത്തില്‍ ശോഭന, സുരേഷ് ഗോപി, ഉര്‍വശി, മേജര്‍ രവി, ലാലു അലക്‌സ്, ജോണി ആന്റണി എന്നിവരുംപ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തെ അവതരിപ്പിച്ചിരുന്നു.

Related posts

Leave a Comment