ഡെ​ലി​വ​റി ബോ​യി മു​സ്‌ലീം; ഓർഡർ ചെയ്ത സാ​ധ​നം വാ​ങ്ങാ​ന്‍ വിസമ്മതിച്ച് യുവാവ്; മഹാരാഷ്ട്രയിൽ നടന്ന സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്

താ​നെ: ഡെ​ലി​വ​റി ബോ​യി മു​സ്‌ലീം മ​ത​വി​ശ്വാ​സി​യാ​യ​തി​നാ​ല്‍ സാ​ധ​നം വാ​ങ്ങു​വാ​ന്‍ വി​സ​മ്മ​തി​ച്ച​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര​യി​ലെ താ​നെ​യി​ലാ​ണ് സം​ഭ​വം. കാ​ശ്മീ​ര പ്ര​ദേ​ശ​വാ​സി​യായ ഗ​ജ്‌​ന​ന്‍ ച​തു​ര്‍​വേ​ദി എ​ന്ന​യാ​ളെയാണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഗ​ജ്‌​ന​ന്‍ ച​തു​ര്‍​വേ​ദി ഓണ്‍​ലൈ​നി​ല്‍ ഓ​ര്‍​ഡ​ര്‍ ചെ​യ്ത വ​സ്തു​ക്ക​ള്‍ ന​ല്‍​കു​വാ​നാ​ണ് ഡെ​ലി​വ​റി ബോ​യി ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ എ​ത്തി​യ​ത്. ഇ​വി​ടെ എ​ത്തി​യ ഡെ​ലി​വ​റി ബോ​യി​യോ​ട് പേ​ര് ചോ​ദി​ച്ച​റി​ഞ്ഞ ഗ​ജ്‌​ന​ന്‍ ഇ​യാ​ള്‍ മു​സ്‌ലീം മ​ത​വി​ശ്വാ​സി​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​വാ​ന്‍ വി​സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു.

ഡെ​ലി​വ​റി ബോ​യ് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment