നി​ങ്ങ​ൾ​ക്ക് ഇ​പ്പോ​ൾ ഉ​റ​ക്കം വ​രു​ന്നു​ണ്ട്… ഡ്രൈ​വ​ര്‍​മാ​രി​ലെ ഉ​റ​ക്ക​ക്ഷീ​ണം ക​ണ്ടെ​ത്തു​ന്ന​തി​ന് സം​വി​ധാ​നം; എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി​ക്ക് പേ​റ്റ​ന്‍റ്

കോ​​ട്ട​​യം: ഡ്രൈ​​വ​​ര്‍​മാ​​രി​​ലെ ഉ​​റ​​ക്ക​​ക്ഷീ​​ണം മു​​ന്‍​കൂ​​ട്ടി ക​​ണ്ടെ​​ത്തു​​ന്ന​​തു വ​​ഴി റോ​​ഡ​​പ​​ക​​ട​​ങ്ങ​​ള്‍ കു​​റ​​യ്ക്കു​​ന്ന​​തി​​നു​​ള്ള സം​​വി​​ധാ​​നം കൃ​​ത്രി​​മ​​ബു​​ദ്ധി​​യു​​ടെ (എ​​ഐ) സ​​ഹാ​​യ​​ത്തോ​​ടെ വി​​ക​​സി​​പ്പി​​ച്ച​​തി​​ന് എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി​ക്ക് പേ​​റ്റ​ന്‍റ്.

സ്‌​​കൂ​​ള്‍ ഓ​​ഫ് കം​പ്യൂ​ട്ട​​ര്‍ സ​​യ​​ന്‍​സ​​സി​​ലെ പ്ര​​ഫ.​​ഡോ. കെ.​​പി. പു​​ഷ്പ​​ല​​ത, ഗ​​വേ​​ഷ​​ണ വി​​ദ്യാ​​ര്‍​ഥി​​നി ഡോ. ​​വി​​നീ​​ത വി​​ജ​​യ​​ന്‍ എ​​ന്നി​​വ​​ര്‍​ക്കാ​​ണ് എ ​​ഡ്രൗ​​സി​​ന​​സ് ഡി​​റ്റ​​ക്‌​ഷ​​ന്‍ സി​​സ്റ്റം എ​​ന്ന പേ​​രി​​ലു​​ള്ള ക​​ണ്ടു​​പി​​ടി​​ത്ത​​ത്തി​​ന് കേ​ന്ദ്ര സ​​ര്‍​ക്കാ​​രി​​ന്‍റെ പേ​​റ്റ​​ന്‍റ് ല​​ഭി​​ച്ച​​ത്.

റോ​​ഡ് സു​​ര​​ക്ഷ​​യി​​ലെ ഏ​​റ്റ​​വും നി​​ര്‍​ണാ​​യ​​ക വെ​​ല്ലു​​വി​​ളി​​ക​​ളി​​ലൊ​​ന്നാ​​യ ഡ്രൈ​​വ​​ര്‍- ക്ഷീ​​ണം പ​​രി​​ഹ​​രി​​ക്കു​​ക​​യാ​​ണ് സ​​വി​​ശേ​​ഷ മെ​​ട്രി​​ക്-​​ലേ​​ണിം​​ഗ് ആ​​ര്‍​ക്കി​​ടെ​​ക്ച​​ര്‍ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന സം​​വി​​ധാ​​ന​​ത്തി​​ന്‍റെ ല​​ക്ഷ്യം. ഇ​​ന്‍റ​ലി​​ജ​​ന്‍റ് വി​​ഷ​​ന്‍-​​അ​​ധി​​ഷ്ഠി​​ത സു​​ര​​ക്ഷാ സം​​വി​​ധാ​​ന​​ങ്ങ​​ളും ത​​ത്സ​​മ​​യ പെ​​രു​​മാ​​റ്റ വി​​ശ​​ക​​ല​​ന​​ങ്ങ​​ളും ആ​​സ്പ​​ദ​​മാ​​ക്കി​​യു​​ള്ള ഡോ​​ക്ട​​റ​​ല്‍ ഗ​​വേ​​ഷ​​ണ​​ത്തി​​ന്‍റെ ഫ​​ല​​മാ​​യാ​​ണ് ഇ​​ത് വി​​ക​​സി​​പ്പി​​ച്ച​​ത്.

മു​​ഖ​​ഭാ​​വ​​ങ്ങ​​ളി​​ലെ​​യും ക​​ണ്ണു​​ക​​ളു​​ടെ ച​​ല​​ന​​ങ്ങ​​ളി​​ലെ​​യും സൂ​​ക്ഷ്മ മാ​​റ്റ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ടെ​​യു​​ള്ള ദൃ​​ശ്യ സ​​വി​​ശേ​​ഷ​​ത​​ക​​ള്‍ വി​​ശ​​ക​​ല​​നം ചെ​​യ്ത് ഡ്രൈ​​വ​​ര്‍​മാ​​രി​​ലെ ഉ​​റ​​ക്ക​​ക്ഷീ​​ണ​​ത്തി​​ന്‍റെ പ്രാ​​രം​​ഭ ല​​ക്ഷ​​ണ​​ങ്ങ​​ള്‍ ത​​ന്നെ ക​​ണ്ടെ​​ത്താ​​ന്‍ ഈ ​​സം​​വി​​ധാ​​നം സ​​ഹാ​​യി​​ക്കും. മി​​ല്ലി ​സെ​​ക്ക​​ന്‍​ഡു​​ക​​ള്‍​ക്കു​​ള്ളി​​ല്‍ മു​​ന്ന​​റി​​യി​​പ്പ് ന​​ല്‍​കു​​ന്ന​​തി​​ലൂ​​ടെ ക്ഷീ​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട അ​​പ​​ക​​ട​​ങ്ങ​​ളു​​ടെ സാ​​ധ്യ​​ത ഗ​​ണ്യ​​മാ​​യി കു​​റ​​യ്ക്കാ​​ന്‍ ക​​ഴി​​യു​​മെ​​ന്ന് ഗ​​വേ​​ഷ​​ക​​ര്‍ വ്യ​​ക്ത​​മാ​​ക്കി.

തെ​​റ്റാ​​യ അ​​ലാ​​റ​​ങ്ങ​​ള്‍ കു​​റ​​യ്ക്കു​​ന്ന​​തി​​നും ക​​ണ്ടെ​​ത്ത​​ലു​​ക​​ളി​​ലെ കൃ​​ത്യ​​ത വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​നു​​മാ​​യി ആ​​ധു​​നി​​ക എ​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ക​​ള്‍ ഈ ​​സം​​വി​​ധാ​​ന​​ത്തി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

Related posts

Leave a Comment