ര​ണ്ടു മാ​സം സൈ​ന്യ​ത്തി​നൊ​പ്പം; വെ​സ്റ്റ് ഇന്‍​ഡീ​സ് പ​ര്യ​ട​ന​ത്തി​ൽ നി​ന്ന് ധോ​ണി പി​ന്മാ​റി

മും​ബൈ: വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കാ​നി​രി​ക്കെ മു​ൻ ഇ​ന്ത്യ​ൻ നാ​യ​ക​ൻ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി ടീ​മി​ൽ നി​ന്ന് പി​ന്മാ​റി. ര​ണ്ട് മാ​സം അ​വ​ധി​യെ​ടു​ക്കു​ക​യാ​ണെ​ന്നും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​രു​തെ​ന്നും ധോ​നി ആ​വ​ശ്യ​പ്പെ​ട്ട​താ​യി ബി​സി​സി​ഐ ഉ​ന്ന​ത​വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

ധോ​ണി ഇ​പ്പോ​ള്‍ ക്രി​ക്ക​റ്റി​ല്‍ നി​ന്ന് വി​ര​മി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം, സൈ​നി​ക സേ​വ​ന​ത്തി​നാ​യി ര​ണ്ട് മാ​സം അ​വ​ധി​യെ​ടു​ക്കു​ക​യാ​ണെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. അ​ത് നേ​ര​ത്തെ ത​ന്നെ തീ​രു​മാ​നി​ച്ച കാ​ര്യ​മാ​ണെ​ന്നും ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യേ​യും സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​എ​സ്.​കെ പ്ര​സാ​ദി​നേ​യും ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ബി​സി​സി​ഐ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച്ച​യാ​ണ് വെ​സ്റ്റ് ഇ​ന്‍​ഡീ​സ് പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​നെ പ്ര​ഖ്യാ​പി​ക്കു​ക. ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​ണ് പ​ര​മ്പ​ര തു​ട​ങ്ങു​ന്ന​ത്.

Related posts