റിപ്പബ്ലിക് ദിനത്തില്‍ യുദ്ധവിമാനം പറത്താന്‍ മലയാളി യുവതി;ദൃശ്യാനാഥ് വ്യോമസേനയില്‍ ചേരാനായി ഉപേക്ഷിച്ചത് ഐബിഎമ്മിലെ എന്‍ജിനീയറിങ് ജോലി

DSHYASSSജീവിതത്തിലെ ഓരോ തീരുമാനങ്ങളും വളരെ ആലോചിച്ചെടുക്കേണ്ടതാണെന്നു പറയാറുണ്ട്. എന്നാല്‍ ചിലര്‍ ചില തീരുമാനങ്ങളെടുക്കുന്നത് ഞൊടിയിടയിലാണ്. അത്തരം തീരുമാനങ്ങള്‍ അനുചിതമായിരുന്നെന്ന് കാലം തെളിയിക്കാറുമുണ്ട്.

ദൃശ്യാ നാഥ് എന്ന വൈമാനികയ്ക്കും അങ്ങനെയൊരു കഥയാണ് പറയാനുള്ളത്. ഐ.ബി.എമ്മില്‍ എന്‍ജിനിയറായിരുന്ന ദൃശ്യയെ വ്യോമസേനയിലെത്തിച്ചതും അത്തരമൊരു തീരുമാനമായിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെ രാജ് പഥില്‍ നടക്കുന്ന പരേഡില്‍ വ്യോമസേനാ സംഘത്തെ നയിക്കുന്ന നാലു പേരില്‍ ഒരാള്‍ ഈ പാലക്കാട് കഞ്ചിക്കോട് സ്വദേശിനിയാണ്. സ്‌ക്വാഡ്രണ്‍ ലീഡര്‍ അതല്‍ സിംഗ് സെഖോണ്‍ നേതൃത്വം കൊടുക്കുന്ന 144 അംഗ വ്യോമസേനാസംഘത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള മൂന്നു വനിതാ ഓഫീസര്‍മാരിലൊരാളാണ് ദൃശ്യ. വ്യോമസേനയുടെ കിഴക്കന്‍ കമാന്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന ദൃശ്യ ഇപ്പോള്‍ ഫ്‌ളൈറ്റ് ലെഫ്റ്റനറ്റ് റാങ്കിലാണ്.

ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം വന്‍സംഭവമാക്കാനുള്ള ഒരുക്കത്തിലാണ് വ്യോമസേന. ഇന്ത്യ സ്വതന്ത്രമായി വികസിപ്പിച്ചെടുത്ത ലഘുയുദ്ധവിമാനമായ തേജസ് ഇക്കുറി ആകാശ അഭ്യാസത്തില്‍ മുമ്പിലുണ്ടാകും. തേജസുള്‍പ്പെടെ 35 പോര്‍വിമാനങ്ങളുടെ അഭ്യാസ പ്രകടനത്തിനായിരിക്കും ഈ റിപ്പബ്ലിക് ദിനം സാക്ഷ്യം വഹിക്കുക.വനിതകള്‍ പോര്‍വിമാനം പറപ്പിക്കുന്ന ആദ്യ റിപ്പബ്ലിക് ദിനമാകും ഇത്. ദൃശ്യയെ കൂടാതെ സ്‌ക്വാഡ്രന്‍ ലീഡര്‍ അതല്‍ സിംഗ് സെഖോണ്‍, ഫ്‌ളാഗ് ഓഫീസര്‍ തൃപ്തി ചതുര്‍വേദി, ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് എസ്. എസ്. മൈത്രേയ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കും. ദൃശ്യയുടെ പാത പിന്തുടര്‍ന്ന് കൂടുതല്‍പേര്‍ മുമ്പോട്ട് വരട്ടെയെന്ന് നമുക്ക് ആശംസിക്കാം…

Related posts