അ​യാ​ൾ എ​ന്‍റെ കു​ഞ്ഞി​ന്‍റെ അ​ച്ഛ​ൻ, ബി​സി​ന​സ് പ​ങ്കാ​ളി… തി​രു​വ​ന​ന്ത​പു​ര​ത്തെ ഹ​ണി​ട്രാ​പ്പ് വെ​റും കെ​ട്ടു​ക‍​ഥ​യോ; വി​വാ​ഹ​ചി​ത്ര​വും വീ​ഡി​യോ തെ​ളി​വു​മാ​യി റോ​ഷ്നി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ളി​ള​ക്കം സൃ​ഷ്ടി​ച്ച ഹ​ണി ട്രാ​പ്പ് ആ​രോ​പ​ണ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. കേ​സി​ൽ പ​രാ​തി​ക്കാ​ര​നാ​യ വ്യ​വ​സാ​യി മാ​ർ​ക്ക് വി​ജ​യ​കു​മാ​ർ ത​ന്‍റെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​ണെ​ന്നും സ്വ​ന്തം കു​ഞ്ഞി​ന്‍റെ പി​താ​വാ​ണെ​ന്നും വെ​ളി​പ്പെ​ടു​ത്തി ഒ​ന്നാം പ്ര​തി​യാ​യ റോ​ഷ്നി സു​രേ​ഷ് രം​ഗ​ത്തെ​ത്തി.

കേ​സി​ൽ ത​ന്നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ​പ്പോ​ൾ പ​രാ​തി​യി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് ക​ണ്ട് അ​റ​സ്റ്റ് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന വീ​ഡി​യോ സ​ന്ദേ​ശ​മാ​ണ് യു​വ​തി പു​റ​ത്തു​വി​ട്ട​ത്.

ത​ന്‍റെ ബി​സി​ന​സ് ത​ക​ർ​ക്കാ​നും സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​നു​മാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു വ്യാ​ജ ആ​രോ​പ​ണ​വു​മാ​യി വി​ജ​യ​കു​മാ​ർ രം​ഗ​ത്തെ​ത്തി​യ​തെ​ന്നും റോ​ഷ്നി ആ​രോ​പി​ക്കു​ന്നു. തെ​ളി​വാ​യി ത​ങ്ങ​ളു​ടെ വി​വാ​ഹ ചി​ത്ര​ങ്ങ​ളും കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​വ​ർ പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പി​താ​വി​ന്‍റെ സ്ഥാ​ന​ത്ത് വി​ജ​യ​കു​മാ​റി​ന്‍റെ പേ​രാ​ണു​ള്ള​തെ​ന്നും ജ​ർ​മ​ൻ ഭാ​ഷാ പ​ഠ​ന കേ​ന്ദ്ര​ത്തി​ൽ ഇ​രു​വ​രും ഓ​ഹ​രി ഉ​ട​മ​ക​ളാ​ണെ​ന്നും ഇ​വ​ർ വ്യ​ക്ത​മാ​ക്കി. കേ​വ​ലം ബി​സി​ന​സ് ത​ർ​ക്ക​ങ്ങ​ളാ​ണ് ഈ ​കേ​സി​ന് പി​ന്നി​ലെ​ന്നാ​ണ് യു​വ​തി​യു​ടെ വാ​ദം.

അ​തേ​സ​മ​യം, നെ​യ്യാ​റ്റി​ൻ​ക​ര അ​രു​വി​പ്പു​റം സ്വ​ദേ​ശി​നി​യാ​യ റോ​ഷ്നി സു​രേ​ഷി​നെ (37) ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വ​ഞ്ചി​യൂ​ർ പോ​ലീ​സ് എ​റ​ണാ​കു​ള​ത്തു​നി​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി മാ​ർ​ക്ക് വി​ജ​യ​കു​മാ​റി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​ഞ്ചു കോ​ടി രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്തു എ​ന്നാ​യി​രു​ന്നു പ​രാ​തി.

വി​ജ​യ​കു​മാ​റി​ന്‍റെ ഭാ​ര്യ തി​രു​വ​ന​ന്ത​പു​രം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ അ​രു​ൾ ആ​ർ.​ബി. കൃ​ഷ്ണ​യെ നേ​രി​ൽ ക​ണ്ട് പ​രാ​തി ന​ൽ​കി​യ​തോ​ടെ​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. നാ​ല് വ​ർ​ഷം മു​ൻ​പ് ആ​രം​ഭി​ച്ച സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്ന റോ​ഷ്നി, ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്ന വി​ഷ​യം കു​ടും​ബാം​ഗ​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി തൃ​പ്പൂ​ണി​ത്തു​റ​യി​ൽ 1.5 കോ​ടി​യു​ടെ ഫ്ലാ​റ്റും മ​ല​യി​ൻ​കീ​ഴി​ൽ 20 സെ​ന്‍റ് ഭൂ​മി​യും സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കൈ​ക്ക​ലാ​ക്കി എ​ന്നാ​യി​രു​ന്നു പ്ര​ധാ​ന ആ​രോ​പ​ണം.

Related posts

Leave a Comment