സലിംകുമാറിനും സുനിതയ്ക്കും അനുഗ്രഹാശിസുകളുമായി മമ്മൂട്ടി! മധുരരാജയുടെ സെറ്റിലെ സന്തോഷദൃശ്യങ്ങള്‍ ആരാധകരുമായി പങ്കുവച്ച് മലയാളികളുടെ സ്വന്തം ചിരിരാജ സലിംകുമാര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യത്തില്‍ തന്റെ 21 ാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ സാധിച്ചതിന്റെ സന്തോഷം, ആരാധകരുമായി പങ്കുവച്ച് നടന്‍ സലിം കുമാര്‍. മധുരരാജ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു സലിംകുമാറിന്റെയും ഭാര്യ സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹ വാര്‍ഷികാഘോഷം.

ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് നടത്തിയ കേക്ക് മുറിക്കല്‍ ചടങ്ങില്‍ മുഴുവന്‍ സമയവും അവതാരകനായത് മമ്മൂട്ടിയാണെന്ന പ്രത്യേകതയുമുണ്ട്. ഇരുവരുടെയും വായില്‍ കേക്ക് വച്ചുകൊടുക്കുകയും ചെയ്തു, മമ്മൂട്ടി.

സലിംകുമാര്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സന്തോഷദൃശ്യങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. പ്രമുഖരടക്കമുള്ള ധാരാളം ആളുകള്‍ ഇരുവര്‍ക്കും ആശംസകളര്‍പ്പിക്കുകയും ചെയ്യുന്നുണ്ട്.

Related posts