ഡി​ജി​റ്റ​ൽ ഇ​ട​പാ​ടു​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് രാ​ജ്യ​വ്യാ​പ​ക ബോ​ധ​വ​ത്കര​ണ​വു​മാ​യി ആ​ർ​ബി​ഐ

പ​ര​വൂ​ർ: ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റു​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി റി​സ​ർ​വ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ പു​തി​യ രാ​ജ്യ​വ്യാ​പ​ക ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്നു. രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളെ, പ്ര​ത്യേ​കി​ച്ച് ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ർ​ധ​ന​ഗ​ര​ങ്ങ​ളി​ലും ഉ​ള്ള​വ​രെ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക വ​ഞ്ച​ന​ക​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. 2026 മാ​ർ​ച്ച് ഒ​മ്പ​ത് മു​ത​ൽ 13 വ​രെ ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് അ​വ​ബോ​ധ വാ​രം റി​സ​ർ​വ് ബാ​ങ്ക് ആച​രി​ച്ചി​രു​ന്നു. ഇ​തി​ന് അ​നു​ബ​ന്ധ​മാ​യാ​ണ് ബോ​ധ​വ​ത്ക്ക​ര​ണ പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

“തോ​ഡാ ധ്യാ​ൻ സേ” ​എ​ന്ന പേ​രി​ൽ ആ​രം​ഭി​ക്കു​ന്ന മ​ൾ​ട്ടി​മീ​ഡി​യ പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ഓ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തു​മ്പോ​ൾ പാ​ലി​ക്കേ​ണ്ട ജാ​ഗ്ര​ത​യെ​ക്കു​റി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തും. വ​ഞ്ച​നാ​പ​ര​മാ​യ ലി​ങ്കു​ക​ൾ ഒ​ഴി​വാ​ക്കു​ക, വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, പ​ണ​മ​ട​യ്ക്കു​ന്ന​തി​ന് മു​ൻ​പ് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക എ​ന്നി​വ​യി​ലാ​ണ് ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ൽ പ്ര​ധാ​ന​മാ​യും ഊ​ന്ന​ൽ ന​ൽ​കു​ന്ന​ത്.

ഡി​ജി​റ്റ​ൽ പേ​യ്‌​മെ​ന്‍റ് സം​വി​ധാ​ന​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം നി​ല​നി​ർ​ത്തേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും, ഇ​തി​നാ​യി ബാ​ങ്കു​ക​ളും പേ​യ്‌​മെ​ന്‍റ് ക​മ്പ​നി​ക​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ആ​ർ​ബി​ഐ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.സി ​എ​സ് സി ​ഇ-​ഗ​വേ​ണ​ൻ​സ് സ​ർ​വീ​സു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം മ​ഹാ​രാ​ഷ‌ട്രയി​ലാ​ണ് ആ​രം​ഭി​ക്കു​ന്ന​ത്.

തു​ട​ർ​ന്ന് ഇ​ത് എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​പ്പി​ക്കും. ഗ്രാ​മ​ത​ല​ത്തി​ലു​ള്ള സം​രം​ഭ​ക​ർ വ​ഴി നേ​രി​ട്ടു​ള്ള സെ​ഷ​നു​ക​ളി​ലൂ​ടെ ഏ​ക​ദേ​ശം പത്തു ല​ക്ഷം ആ​ളു​ക​ളി​ലേക്ക് ഈ ​സ​ന്ദേ​ശ​മെ​ത്തി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്ക് ല​ക്ഷ്യ​മി​ടു​ന്നു. ഇ​തി​നു​പു​റ​മെ, പേ​യ്‌​മെ​ന്‍റ് സി​സ്റ്റം ഓ​പ്പ​റേ​റ്റ​ർ​മാ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക മേ​ഖ​ല​യു​ടെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും കൂ​ടു​ത​ൽ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ വ്യാ​പി​പ്പി​ക്കു​ന്ന​തി​നും ആ​ർ​ബി​ഐ നി​ർ​ദേ​ശ​വും ന​ൽ​കി​യി​ട്ടു​ണ്ട്.

  • എ​സ് ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment