അറപ്പുളവാക്കുന്ന പെരുമാറ്റം ! തന്റെ ചിത്രത്തിന് മോശം കമന്റിട്ട പെണ്‍കുട്ടിയ്ക്ക് നല്ല കിടിലന്‍ മറുപടി നല്‍കി ദിയ കൃഷ്ണ…

നടന്‍ കൃഷ്ണകുമാറിന്റെ പെണ്‍മക്കളെല്ലാം പ്രശസ്തരാണ്. നടി അഹാന ഉള്‍പ്പെടെയുള്ള നാലു മക്കളും സോഷ്യല്‍ മീഡിയയിലും സജീവമാണ്.

കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.

മാലദ്വീപില്‍ വെക്കേഷന്‍ ആഘോഷിക്കുന്ന വേളയില്‍ എടുത്ത ചിത്രങ്ങളായിരുന്നു അത്. മിക്കവരും ചിത്രങ്ങളെ അഭിനന്ദിച്ചപ്പോള്‍ പതിവു പോലെ ചില ആളുകള്‍ മോശം കമന്റുമായി രംഗത്തെത്തുകയും ചെയ്തു.

സാധാരണയായി പുരുഷന്മാരാണ് ഇത്തരം മോശം കമന്റ് പാസാക്കുകയെങ്കില്‍ ഇത്തവണ ഒരു പെണ്‍കുട്ടിയുടെ വകയായിരുന്നു മോശം കമന്റ് വന്നത്.

ചിത്രത്തിനു താഴെ ‘വെറുതെയല്ല പീഡനം കൂടുന്നതെന്നായിരുന്നു’ പെണ്‍കുട്ടി കമന്റിട്ടത്. എന്നാല്‍ പെണ്‍കുട്ടിയുടെ പേര് ഉള്‍പ്പടെയുള്ള കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് ദിയ ചുട്ട മറുപടി കൊടുത്തത്.

ഇത്തരം നിലവാരം കുറഞ്ഞ ആളുകള്‍ ഈ ഭൂമുഖത്തു നിന്നും ഇല്ലാതാകണം. ഇവളുടെ മാതാപിതാക്കള്‍ ആരാണോ. ഇവള്‍ക്ക് അവര്‍ നല്ല വിദ്യാഭ്യാസം നല്‍കുകയോ പഠിപ്പിക്കുകയോ ചെയ്യണമായിരുന്നു. അറപ്പുളവാക്കുന്ന പെരുമാറ്റം.’- എന്നായിരുന്നു ദിയയുടെ മറുപടി.

പിന്നീട് അവര്‍ ആ കമന്റ് ഡിലീറ്റ് ചെയ്തെന്നും പിന്നീട് പ്രൊഫൈല്‍ ചിത്രം മാറ്റിയെന്നും ദിയ പറഞ്ഞു. എന്തായാലും ദിയയെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

Related posts

Leave a Comment