ഉ​ഷ ഉ​തു​പി​ന്‍റെ ‘റാ​സ്പു​ട്ടി​ൻ’ ഗാ​നാ​ലാ​പ​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ; ഡി​സ്കോ കാ​ല​ഘ​ത്തി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​യി ആ​രാ​ധ​ക​ർ, വീഡിയോ കാണാം

ബോ​ണി എം ​ബാ​ൻ​ഡി​ന്‍റെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഡി​സ്കോ ഗാ​ന​മാ​യ ‘റാ​സ്പു​ട്ടി​ൻ’ വേ​ദി​യി​ൽ അ​ടി​പൊ​ളി​യാ​യി പാ​ടി അ​വ​ത​രി​പ്പി​ച്ച് ഗാ​യി​ക ഉ​ഷ ഉ​തു​പ്പ്. 78-ാം വ​യ​സി​ലും ത​ള​രാ​ത്ത ഊ​ർ​ജ്ജ​ത്തോ​ടെ ബെം​ഗ​ളൂ​രു​വി​ൽ ന​ട​ത്തി​യ സം​ഗീ​ത നി​ശ​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 18ന് ​ബെം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന ‘ഉ​ഷ ഉ​തു​പ്പ് ഡൈ​നാ​മി​റ്റ് ഡി​സ്കോ ക്ല​ബ്’ ഷോ​യ്ക്കി​ടെ​യാ​ണ് ഈ ​വി​സ്മ​യ​ക​ര​മാ​യ പ്ര​ക​ട​നം ന​ട​ന്ന​ത്. പ​തി​വു​പോ​ലെ ത​ന്‍റെ ത​ന​താ​യ പ​ര​മ്പ​രാ​ഗ​ത കാ​ഞ്ചീ​വ​രം സാ​രീ ലു​ക്കി​ലും വ​ലി​യ പൊ​ട്ടി​ലും ആ​ഭ​ര​ണ​ങ്ങ​ളി​ലും വേ​ദി​യി​ലെ​ത്തി​യ ഉ​ഷ ഉ​തു​പ്പ്, വി​ഖ്യാ​ത അ​ന്താ​രാ​ഷ്ട്ര ഗാ​നം അ​തി​മ​നോ​ഹ​ര​മാ​യി പാ​ടി ഫ​ലി​പ്പി​ച്ചു.

“എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും ഉ​ഷ ഉ​തു​പ്പ് ‘റാ​സ്പു​ട്ടി​ൻ’ പാ​ടു​ന്ന​ത് ഞാ​ൻ കേ​ൾ​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല,” എ​ന്നാ​ണ് ഒ​രു ഉ​പ​യോ​ക്താ​വ് എ​ക്സി​ൽ കു​റി​ച്ച​ത്. പ​ര​മ്പ​രാ​ഗ​ത ഇ​ന്ത്യ​ൻ വേ​ഷ​ത്തി​ൽ വി​ദേ​ശ ഹി​റ്റ് ഗാ​ന​ങ്ങ​ൾ വേ​ദി​യി​ൽ അ​നാ​യാ​സം അ​വ​ത​രി​പ്പി​ക്കു​ന്ന അ​വ​രു​ടെ ആ​ർ​ട്ടി​സ്റ്റി​ക് ഐ​ഡ​ന്‍റി​റ്റി നി​ര​വ​ധി പേ​ർ പ്ര​ശം​സി​ച്ചു.

റാ​സ്പു​ട്ടി​ന് പു​റ​മേ അ​ഡേ​ലി​ന്‍റെ ‘സ്കൈ​ഫോ​ൾ’ (Skyfall), ഗ്ലോ​റി​യ ഗെ​യ്ന​റു​ടെ ‘ഐ ​വി​ൽ സ​ർ​വൈ​വ്’ (I Will Survive) തു​ട​ങ്ങി​യ ഗാ​ന​ങ്ങ​ളും അ​വ​ർ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 80ക​ളു​ടെ തു​ട​ക്കം മു​ത​ൽ പോ​പ്പ് സം​ഗീ​ത ലോ​ക​ത്ത് സ​ജീ​വ​മാ​യ ഉ​ഷ ഉ​തു​പ്പ് ഇ​ന്നും ത​ന്‍റെ ഊ​ർ​ജ്ജ​സ്വ​ല​മാ​യ ആ​ലാ​പ​ന​ത്തി​ലൂ​ടെ ആ​രാ​ധ​ക​രെ ക​യ്യി​ലെ​ടു​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണ്.

 

Related posts

Leave a Comment