ബീജ ദാതാവിനെ ആ അമ്മ തിരഞ്ഞെടുത്തെങ്കിലും ഡോക്ടര്‍ പണിപറ്റിച്ചു ! തന്റെ അച്ഛന്‍ ഡോക്ടറാണെന്ന് മകള്‍ തിരിച്ചറിഞ്ഞതിങ്ങനെ

16 വയസുള്ളപ്പോഴാണ് താന്‍ ജനിച്ചത് കൃത്രിമ ബീജ സങ്കലനത്തിലൂടെയാണെന്ന കാര്യം ഈവ് വിലി എന്ന പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. ഇപ്പോള്‍ 65 വയസുള്ള മാര്‍ഗോ വില്യംസ് ആണ് ഈവ് വിലിയുടെ അമ്മ. ഭര്‍ത്താവിന് കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിനാലാണ് മോര്‍ഗോ വില്യംസ് സഹായം അഭ്യര്‍ത്ഥിച്ച് ഡോ. കിം മക്‌മോറിസിനെ സമീപിക്കുകയായിരുന്നു. കാലിഫോര്‍ണയയിലെ ബീജബാങ്ക് വഴി ഒരു ദാതാവിനെ കണ്ടെത്തിയതായി വില്യംസിനെ ഡോക്ടര്‍ അറിയിച്ചു.

ഇവ്‌വിലിക്ക് ഇന്ന് 32 വയസാണ്. 2017, 2018 വര്‍ഷങ്ങളില്‍ പതിനായിരക്കണക്കിന് അമേരിക്കക്കാരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ ഈവും ഞെട്ടി. അമ്മയ്ക്ക് ബീജദാതാവിനെ കണ്ടെത്തി കൊടുത്ത ഡോക്ടര്‍ മക്‌മോറിസ് ആണ് തന്റെ പിതാവെന്ന് ഈവ് മനസിലാക്കുകയായിരുന്നു. ഡിഎന്‍എ പരിശോധനാഫലത്തെ എതിര്‍ത്ത മക്‌മോറിസ് ഈവ് വിലിക്ക് എഴുതിയ കത്തില്‍ ബീജ ദാതാവിന്റെ ബീജവുമായി തന്റെ ബീജം കൂട്ടി കലര്‍ത്തിയിരുന്നുവെന്ന് സമ്മതിക്കുകയായിരുന്നു.

എന്നാല്‍, ഡോക്ടര്‍ തുറന്നു പറയുന്നതിന് മുന്‍പ് തന്നെ വിലി തന്റെ അമ്മയ്ക്ക് ബീജം നല്‍കിയയാളെ കണ്ടെത്തിയിരുന്നു. ലോസ് ആഞ്ചലസിലെ എഴുത്തുകാരനും പബ്ലിഷറുമായ 65 വയസുള്ള സ്റ്റീവ് സ്‌കോള്‍ ആയിരുന്നു ആ ബീജദാതാവ്. ഈവും പിതാവുമായുള്ള ബന്ധം നല്ല രീതിയില്‍ തുടരുകയാണ്. പിതാവും മകളുമായുള്ള ബന്ധം ആരംഭിച്ചെന്നും തന്റെ വിവാഹത്തിന് ഉത്തരവാദിത്തപ്പെട്ടയാളായി പിതാവായിരുന്നു ഉണ്ടായിരുന്നതെന്നും വിലി പറഞ്ഞു. എന്തായാലും ഇത്തരം ഡോക്ടര്‍മാരെ എങ്ങനെ വിശ്വസിക്കുമെന്നാണ് സംഭവം അറിഞ്ഞ പലരും ചോദിക്കുന്നത്.

Related posts