പതിനേഴുകാരിയെ യുവാവ് സ്ഥിരമായി ശല്യപ്പെടുത്തി, പിന്നീട് യുവാവിന്റെ ബൈക്കില്‍ കയറി പോയപ്പോള്‍ പെണ്‍കുട്ടിയെ സ്ഥിരമായി പീഡിപ്പിച്ചു, കഞ്ഞിരപ്പള്ളിയിലെ പീഡനകഥയ്ക്ക് കൃത്യത പോരാ

പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി ആനക്കല്ല് നെല്ലിമലപുതുപ്പറമ്പില്‍ തസ്ലിം സിയാദാ(21)ണ് പിടിയിലായത്. ഇയാള്‍ കാഞ്ഞിരപ്പള്ളിയില്‍ വാഹന ഡ്രൈവറാണ്. കാഞ്ഞിരപ്പള്ളിയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥിനിയെ യുവാവിന്റെ ശല്യംകാരണം മറ്റൊരു സ്ഥലത്തെ സ്‌കൂളിലേക്കു മാറ്റിയിരുന്നു.

എന്നാല്‍, തുടര്‍ന്നും പെണ്‍കുട്ടിയുടെ പിന്നാലെ കൂടിയ ഇയാള്‍ ഹോസ്റ്റലില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി കോട്ടയം ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയില്‍ പരാതിപ്പെട്ടതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ പീഡിപ്പിച്ചതായി കണ്ടെത്തി.

ഇയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും ബൈക്കും പോലീസ് പിടിച്ചെടുത്തു. ചങ്ങനാശേരി കോടതിയല്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അതേസമയം പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയ ബന്ധം ഉണ്ടായിരുന്നെന്നും ബന്ധം വഷളായപ്പോള്‍ യുവാവിനെതിരേ പരാതി നല്കിയതുമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Related posts