യു​പി​യി​ലെ ദു​ര​വ​സ്ഥ! മൊ​ബൈ​ൽ ഫോ​ണ്‍ വെ​ളി​ച്ച​ത്തി​ൽ റോ​ഡ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളു​ടെ മു​റി​വ് ഡോ​ക്ട​ർ തു​ന്നി​ക്കെ​ട്ടി; സംഭവത്തെക്കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നത് ഇങ്ങനെ…

ഫി​റോ​സാ​ബാ​ദ്: മൊ​ബൈ​ൽ ഫോ​ണ്‍ വെ​ളി​ച്ച​ത്തി​ൽ രോ​ഗി​യു​ടെ മു​റി​വു തു​ന്നി​ക്കെ​ട്ടി ഡോ​ക്ട​ർ. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്കു കു​പ്ര​സി​ദ്ധി നേ​ടി​യ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ത​ന്നെ​യാ​ണു സം​ഭ​വം.

ഫി​റോ​സാ​ബാ​ദ് ജി​ല്ല​യി​ലെ ഷി​ക്കോ​ഹ​ബാ​ദ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട രോ​ഗി​യു​ടെ മു​റി​വ്, മൊ​ബൈ​ൽ ഫോ​ണ്‍ ഫ്ളാ​ഷ് ലൈ​റ്റി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ തു​ന്നി​ക്കെ​ട്ടു​ന്ന ഡോ​ക്ട​റു​ടെ ചി​ത്രം പു​റ​ത്തു​വ​ന്നു. റോ​ഡ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളു​ടെ മു​റി​വാ​ണു ഡോ​ക്ട​ർ ഇ​ത്ത​ര​ത്തി​ൽ തു​ന്നി​ക്കെ​ട്ടി​യ​ത്. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണു സം​ഭ​വം ന​ട​ന്ന​തെ​ന്നാ​ണു സൂ​ച​ന.

വൈ​ദ്യു​തി നി​ല​ച്ച​തോ​ടെ​യാ​ണ് ഈ ​ദു​ര​വ​സ്ഥ സം​ജാ​ത​മാ​യ​തെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​ൻ​വേ​ർ​ട്ട​ർ ഉ​ൾ​പ്പെ​ടെ, വൈ​ദ്യു​തി​ക്കാ​യു​ള്ള മ​റ്റു സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രു​ന്നെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​തെ​യാ​ണു മൊ​ബൈ​ൽ ഫോ​ണ്‍ വെ​ളി​ച്ച​ത്തി​ൽ രോ​ഗി​യെ ചി​കി​ത്സി​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് അ​ന്നു ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​ർ അ​ഭി​ഷേ​ക് പ​റ​ഞ്ഞു. വൈ​ദ്യു​തി മു​ട​ക്കം പ​തി​വാ​ണെ​ന്നും ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മൊ​ബൈ​ൽ വെ​ളി​ച്ച​ത്തി​ലാ​ണു ത​ങ്ങ​ൾ ചി​കി​ത്സ ന​ട​ത്താ​റു​ള്ള​തെ​ന്നും അ​ദ്ദേ​ഹം തു​റ​ന്നു​പ​റ​ഞ്ഞു.

Related posts