തെരുവ് നായ്ക്കളുടെ ആക്രമണം കൂടുമ്പോഴും ജില്ലാ ആശുപത്രിയിൽ ഇ​ക്വി​ൻ ആ​ന്‍റി റാ​ബീ​സ് സി​റ​ത്തി​ന്‍റെ സ്റ്റോ​ക്ക് കുറവ്; ആശങ്കയോടെ ജനങ്ങൾ

കോ​ഴ​ഞ്ചേ​രി: തെ​രു​വു​നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ഗു​രു​ത​ര​മു​റി​വ് ഉ​ണ്ടാ​കു​ന്ന​വ​ര്‍​ക്ക് ന​ല്‍​കു​ന്ന ഇ​ക്വി​ന്‍ ആ​ന്‍റി റാ​ബീ​സ് സി​റ​ത്തി​ന്‍റെ പ​ത്ത് ഡോ​സു​ക​ള്‍ മാ​ത്രമാണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലുള്ളത്. മു​ഖം, കാ​ല്‍, കൈ​വെ​ള്ള എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഗു​രു​ത​ര​മാ​യി ക​ടി​ച്ച് മാം​സം പ​റി​ച്ചെ​ടു​ക്കു​ന്ന​തി​ലൂ​ടെ മു​റി​വു​ണ്ടാ​കു​ന്ന​വ​ര്‍​ക്ക് ന​ല്‍​കു​ന്ന​താ​ണ് ഇ​ക്വി​ന്‍ ആ​ന്‍റി റാ​ബി​സ്.

17,000 മു​ത​ല്‍ 27,000 രൂ​പ വ​രെ​യാ​ണ് ഒ​രു ഡോ​സ് മ​രു​ന്നി​ന് പൊ​തു​വി​പ​ണി​യി​ലെ വി​ല. ഇ​ക്കാ​ര​ണ​ത്താ​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ജി​ല്ല, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ മാ​ത്ര​മേ മ​രു​ന്ന് ല​ഭി​ക്കു​ക​യു​ള്ളൂ. ഇ​വി​ട​ങ്ങ​ളി​ല്‍ ആ​ന്‍റി റാ​ബി​സ് സി​റം ക​രു​ത​ല്‍ ശേ​ഖ​ര​മാ​യി ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശം.

മെ​ഡി​ക്ക​ല്‍ കോ​ര്‍​പ​റേ​ഷ​നാ​ണ് മ​രു​ന്നു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ന​ല്‍​കു​ന്ന​ത്. സ​മീ​പ​കാ​ല​ത്ത് തെ​രു​വ് നാ​യ്ക്ക​ളു​ടെ ക​ടി​യേ​ല്‍​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ വ​ര്‍​ധ​ന മൂ​ല​മാ​ണ് മ​രു​ന്നു​ക​ള്‍​ക്ക് ക്ഷാ​മ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കു​ത്തി​വ​യ്പ് ന​ട​ത്തു​മ്പോ​ള്‍ രോ​ഗി​ക​ളി​ല്‍ കൂ​ടു​ത​ല്‍ റി​യാ​ക്‌​ഷ​ന്‍ വ​രാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഫി​സിഷ്യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ മാ​ത്ര​മേ ഈ ​സി​റം കു​ത്തി​വ​യ്ക്കാ​റു​ള്ളൂ. ഇ​ക്കാ​ര​ണ​ത്താ​ല്‍ ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റും സി​റം ല​ഭി​ക്കാ​റി​ല്ല.

എ​ന്നാ​ല്‍ പേ​വി​ഷ​ബാ​ധ​യ്ക്കെ​തി​രെ​യു​ള്ള ഐ​ഡി​ആ​ര്‍ വാ​ക്സി​ന്‍ ക​രു​ത​ല്‍ ശേ​ഖ​ര​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടെ​ന്ന് സൂ​പ്ര​ണ്ട് ഡോ. ​എ​സ്. പ്ര​തി​ഭ പ​റ​ഞ്ഞു. തെ​രു​വ് നാ​യ്ക്ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന​തി​നു​സ​രി​ച്ചു​ള്ള ബ​ദ​ല്‍ സം​വി​ധാ​നം പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​ന്നി​ല്ല.

നാ​യ്ക്ക​ളു​ടെ ക​ടി​യേ​ല്‍​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന​ത്തെ എ​ല്ലാ ജി​ല്ലാ, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​യും മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലും ആ​ന്‍റി റാ​ബി​സ് സി​റം ആ​വ​ശ്യ​ത്തി​ലേ​റെ സൂ​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ഉ​ണ്ടാ​കു​ന്ന​തു​മി​ല്ല.

Related posts

Leave a Comment