ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​രം കൈയടക്കി തെരുവ് നായ്ക്കൾ;  കടിയേറ്റൽ  നൽകാൻ വേണ്ട പ്രതിരോധ മരുന്നുപോലും ആശുപത്രിയില്ല; രോഗികളും കൂട്ടിരിപ്പുകാരും പറയുന്നതിങ്ങനെ

വ​ട​ക​ര: ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് തെ​രു​വു നാ​യ​ക​ള്‍ വി​ല​സു​ന്നു. രാ​ത്രി​യെ​ന്നോ പ​ക​ലെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ​യാ​ണ് നാ​യ​ക​ള്‍ കൂ​ട്ട​മാ​യി ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രു​ടെ പി​ന്നാ​ലെ കൂ​ടു​ന്ന നാ​യ​ക​ള്‍ ഭീ​തി ജ​നി​പ്പി​ക്കു​ക​യാ​ണ്.

രോ​ഗി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​മ്പോ​ഴും ഇ​റ​ക്കു​മ്പോ​ഴും നാ​യ​ക​ളു​ടെ സാ​മീ​പ്യ​മാ​ണ് പ​ല​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കാ​ഷ്വാ​ലി​റ്റി പ​രി​സ​ര​ത്താ​ണ് നാ​യ​ക​ള്‍ കൂ​ടു​ത​ലാ​യു​ള്ള​ത്. പ്ര​ധാ​ന കെ​ട്ടി​ട​ത്തി​നു സ​മീ​പ​വും നാ​യ​ക​ള്‍ കൈ​യ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​വ​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ന​ട​പ​ടി മാ​ത്രം ഉ​ണ്ടാ​കു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ഭീ​തി​യി​ലാ​ണ്. ഏ​ത് സ​മ​യ​മാ​ണ് നാ​യ​ക​ള്‍ ത​നി സ്വ​ഭാ​വം കാ​ണി​ക്കു​ക എ​ന്നാ​ണ് പേ​ടി. പു​റ​ത്ത് ക​റ​ങ്ങു​ക​യും പ​ര​സ്പ​രം ശ​ണ്ഠ കൂ​ടു​ക​യും ചെ​യ്യു​ന്ന നാ​യ​ക​ള്‍ എ​പ്പോ​ഴാ​ണ് വാ​ര്‍​ഡു​ക​ളി​ല്‍ ക​യ​റി​പ്പ​റ്റു​ക എ​ന്നേ ഇ​നി അ​റി​യേ​ണ്ട​തു​ള്ളൂ. ആ​ളു​ക​ളെ ഒ​ന്നും ഭ​യ​ക്കാ​തെ​യാ​ണ് ഇ​വ​യു​ടെ സ​ഞ്ചാ​രം.

സൂ​ക്ഷി​ക്കു​ക പ​ട്ടി​യു​ണ്ട് എ​ന്ന ബോ​ര്‍​ഡ് വയ്​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ. നാ​യ​യു​ടെ ക​ടി​യേ​റ്റാ​ലാ​വ​ട്ടെ ഈ ​ആ​ശു​പ​ത്രി​യി​ല്‍ മ​തി​യാ​യ ചി​കി​ത്സ​യു​മി​ല്ല. കു​ത്തി​വയ്​പ്പി​നു കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യാ​ണ് ശ​ര​ണം.

Related posts