ക​ഴു​ത​ക​ൾ​ക്ക് ആ​ശ്വാ​സം; തോ​ലി​നാ​യി ക​ഴു​ത​യെ കൊ​ല്ലു​ന്ന​തി​ന് നി​രോ​ധ​നം

ആ​ഡി​സ് അ​ബാ​ബ: തോ​ലി​നാ​യി ക​ഴു​ത​യെ കൊ​ല്ലു​ന്ന​ത് ആ​ഫ്രി​ക്ക​ൻ യൂ​ണി​യ​ൻ നി​രോ​ധി​ച്ചു. ക​ഴു​ത​ത്തോ​ൽ വ്യാ​പാ​ര​വും നി​യ​മ​വി​രു​ദ്ധ​മാ​ക്കി. യൂ​ണി​യ​നി​ലെ 55 രാ​ജ്യ​ങ്ങ​ളി​ലും നി​രോ​ധ​നം ബാ​ധ​ക​മാ​ണ്.

ചൈ​ന​യി​ലെ പ​ര​ന്പ​രാ​ഗ​ത മ​രു​ന്നു​ത്പാ​ദ​ന മേ​ഖ​ല​യി​ൽ ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തോ​ടെ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ ക​ഴു​ത​ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ല്ലു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ന​ട​പ​ടി. ക​ഴു​ത​യു​ടെ തോ​ലി​ൽ​നി​ന്ന് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മ​രു​ന്നി​ന് ജ​രാ​ന​ര ത​ട​യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ചൈ​നീ​സ് വി​ശ്വാ​സം. ഇ​ത് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല.


ലോ​ക​ത്തെ ക​ഴു​ത​ക​ളി​ൽ മൂ​ന്നി​ലൊ​ന്നും ആ​ഫ്രി​ക്ക​യി​ലാ​ണു​ള്ള​ത്. ദ​രി​ദ്ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജോ​ലി​ക്കും ഗ​താ​ഗ​ത​ത്തി​നു​മെ​ല്ലാം ഇ​വ അ​ത്യാ​വ​ശ്യ​മാ​ണ്. ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തോ​ടെ ക​ഴു​ത​മോ​ഷ​ണം പ​തി​വാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment