മ്മടെ  ക്ടാവുകൾ കൊള്ളല്ലോ..!  കേ​ര​ള​ത്തി​ല്‍ അ​ടി​ച്ചു ഫി​റ്റാ​യി വ​ണ്ടി​യോ​ടി​ച്ച​തി​ലേ​റെ​യും “മ്മ​ടെ തൃ​ശൂ​രി​ല്‍ ‘;

 

തൃ​ശൂ​ര്‍: അ​ടി​ച്ചു ഫി​റ്റാ​യി വ​ണ്ടി​യോ​ടി​ക്കു​ന്ന​വ​രെ പി​ടി​കൂ​ടാ​ന്‍ കേ​ര​ള പോ​ലീ​സ് ക​ച്ച​കെ​ട്ടി​യി​റ​ങ്ങി​യ​പ്പോ​ള്‍ പി​ടി​യി​ലാ​യ​വ​രി​ലേ​റെ​യും തൃ​ശൂ​ര്‍ ജി​ല്ല​യി​ലു​ള്ള​വ​ര്‍. 538 കേ​സു​ക​ളാ​ണ് മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് തൃ​ശൂ​ര്‍ സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

മ​ദ്യ​പി​ച്ച് വാ​ഹ​ന​മോ​ടി​ച്ച​തി​ന് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് തൃ​ശൂ​ര്‍ സി​റ്റി​യി​ലാ​ണ്.ട്രാ​ഫി​ക് വി​ഭാ​ഗം ഐ​ജി എ.​അ​ക്ബ​റി​ന്‍റെ നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം ജി​ല്ല പോ​ലീ​സ് മേ​ധാ​വി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​റു മു​ത​ല്‍ 12 വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ത്ര​യും പേ​ര്‍ കു​ടു​ങ്ങി​യ​ത്.

സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ല്‍ 3764 കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 1911 പേ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നും 894 പേ​രു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ക​ണ്ടു​കെ​ട്ടാ​നും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

മ​ദ്യ​പി​ച്ചു വാ​ഹ​ന​മോ​ടി​ച്ച​തി​ന് കൊ​ച്ചി സി​റ്റി​യി​ല്‍ 342 കേ​സു​ക​ളും ആ​ല​പ്പു​ഴ​യി​ല്‍ 304 കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. ഏ​ഴു കേ​സു​ക​ള്‍ മാ​ത്രം ര​ജി​സ്റ്റ​ര്‍ ചെ​യ്ത തി​രു​വ​ന​ന്ത​പു​രം സി​റ്റി​യി​ലാ​ണ് ഏ​റ്റ​വും കു​റ​വു കേ​സു​ക​ള്‍.

Related posts

Leave a Comment