‌വി​റ​കി​ന്‍റെ അ​ഗ്ര​ഭാ​ഗം കൊ​ണ്ട് മു​റി​വു​ണ്ടാ​യ​താണെന്ന് ആദ്യം കരുതി, പക്ഷേ..! ​ വി​റ​ക് എ​ടു​ക്കു​ന്ന​തി​നി​ടെ വീ​ട്ട​മ്മ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ച്ചു

മ​ണ്ണ​ഞ്ചേ​രി: പാ​ച​ക​ത്തി​നാ​യി വി​റ​ക് എ​ടു​ക്കു​ന്ന​തി​നി​ടെ പാ​മ്പു​ക​ടി​യേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് 14-ാം വാ​ർ​ഡ് ക​ണ്ട​ത്തി​ൽ പ്ര​കാ​ശ​ന്‍റെ ഭാ​ര്യ ദീ​പ (44) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ 11.15ഓ​ടെ വീ​ടി​നോ​ട് ചേ​ർ​ന്ന് വെ​ളി​യി​ൽ ശേ​ഖ​രി​ച്ചു വ​ച്ചി​രു​ന്ന വി​റ​ക് അ​ടു​ക്ക​ള​യി​ലേ​ക്ക് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

‌വി​റ​കി​ന്‍റെ അ​ഗ്ര​ഭാ​ഗം കൊ​ണ്ട് മു​റി​വു​ണ്ടാ​യ​താ​ണ് എ​ന്നാ​ണ് ദീ​പ ആ​ദ്യം ക​രു​തി​യ​ത്.

കു​റ​ച്ചു​സ​മ​യം ക​ഴി​ഞ്ഞ​തോ​ടെ മു​റി​വ് പ​റ്റി​യ ഭാ​ഗ​ത്ത് നി​റ​വ്യ​ത്യാ​സ​വും ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​യും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇന്ന് ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. മ​ക്ക​ൾ: ദേ​വ​പ്രി​യ, ദേ​വാ​ന​ന്ദ്.

Related posts

Leave a Comment